Saturday, September 22nd, 2018

പഞ്ചാബിന് വിജയം

        മൊഹാലി: പ്ലേ ഓഫിനുള്ള കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ നേരിയ പ്രതീക്ഷകള്‍ക്ക് വീണ്ടും പുതുജീവന്‍. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞുനിന്ന നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്തക്കെതിരെ 14 റണ്‍സിനാണ് പഞ്ചാബിന്റെ ജയം. സ്‌കോര്‍ പഞ്ചാബ്: 167/6, കൊല്‍ക്കത്ത: 153/6. ഇതോടെ 12 കളികളില്‍ ആറു ജയവും ആറു തോല്‍വിയുമായി കിംഗ്‌സ് ഇലവന് 12 പോയന്റായി. മികച്ച ബൗളിങ്ങിലൂടെയാണ് പഞ്ചാബ് വിജയത്തിലേക്ക് നീങ്ങിയ കൊല്‍ക്കത്തയെ പിടിച്ചുകെട്ടിയത്. ജയപരാജയ സാധ്യതകള്‍ മാറിമറിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ച്വറിയുമായി നിലയുറപ്പിച്ച … Continue reading "പഞ്ചാബിന് വിജയം"

Published On:May 10, 2017 | 8:47 am

Kings 11 Punjab IPL Full

 

 

 

 

മൊഹാലി: പ്ലേ ഓഫിനുള്ള കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ നേരിയ പ്രതീക്ഷകള്‍ക്ക് വീണ്ടും പുതുജീവന്‍. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞുനിന്ന നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്തക്കെതിരെ 14 റണ്‍സിനാണ് പഞ്ചാബിന്റെ ജയം. സ്‌കോര്‍ പഞ്ചാബ്: 167/6, കൊല്‍ക്കത്ത: 153/6. ഇതോടെ 12 കളികളില്‍ ആറു ജയവും ആറു തോല്‍വിയുമായി കിംഗ്‌സ് ഇലവന് 12 പോയന്റായി.
മികച്ച ബൗളിങ്ങിലൂടെയാണ് പഞ്ചാബ് വിജയത്തിലേക്ക് നീങ്ങിയ കൊല്‍ക്കത്തയെ പിടിച്ചുകെട്ടിയത്. ജയപരാജയ സാധ്യതകള്‍ മാറിമറിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ച്വറിയുമായി നിലയുറപ്പിച്ച ക്രിസ്‌ലിന്നിന്റെ (84) വിക്കറ്റ് വീണതോടെയാണ് അനായാസ വിജയത്തിലേക്ക് നീങ്ങിയ, കൊല്‍ക്കത്തയുടെ പോരാട്ടത്തിന് വഴിത്തിരിവായത്. അവസാന ഓവറില്‍ 20 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍, ക്രീസിലുണ്ടായിരുന്ന കൊല്‍ക്കത്ത ബാറ്റ്‌സ്മാന്മാരായ കോളിന്‍ ഗ്രാന്‍ഡ് ഹോം (11*), ക്രിക്‌സ് വോക്‌സ് (8) എന്നിവര്‍ക്ക് സന്ദീപ് ശര്‍മയുടെ യോര്‍ക്കര്‍ ബൗളുകളെ തൊടാന്‍ പോലുമായില്ല. അവസാന ഓവറില്‍ അഞ്ചു റണ്‍സ് മാത്രമാണ് സന്ദീപ് വിട്ടുകൊടുത്തത്.
നേരത്തേ ക്യാപ്റ്റന്‍ മാക്‌സ്‌വെല്ലിന്റെയും (44) വൃദ്ധിമാന്‍ സാഹയുടെയും (38) ഇന്നിങ്‌സിലാണ് പഞ്ചാബ് 167 റണ്‍സെടുത്തത്. ടീമിന്റെ ടോപ് സ്‌കോറര്‍ ഹാഷിം ആംലയില്ലാതെയായിരുന്നു പഞ്ചാബ് കളത്തിലിറങ്ങിയത്.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    3 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    6 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    8 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    8 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    8 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    11 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    11 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    11 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള