Sunday, September 23rd, 2018

രാഹൂലിന്റെ മികവില്‍ പഞ്ചാബിന് ജയം

54 പന്തുകള്‍ നേരിട്ട കെ.എല്‍.ആര്‍ മൂന്നു സിക്‌സും ഏഴു ബൗണ്ടറിയും നേടി.

Published On:May 7, 2018 | 9:13 am

ഇന്‍ഡോര്‍: കെ.എല്‍ രാഹുലിന്റെ ഒറ്റയാള്‍ പോരാട്ടത്തിനു മുന്നില്‍ രാജസ്ഥാന്‍ റോയല്‍സ് വീണു. ലീഗിലെ അവസാനക്കാരായ രാജസ്ഥാനെ ആറു വിക്കറ്റിന് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് പരാജയപ്പെടുത്തി. രാജസ്ഥാന്‍ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് എട്ടു പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു.
രാഹുലിന്റെ (84) ക്ലാസ് അര്‍ധ സെഞ്ചുറിയാണ് പഞ്ചാബിനു വിജയം സമ്മാനിച്ചത്. ആദ്യപന്തുമുതല്‍ വിജയത്തിലേക്കുള്ള ബൗണ്ടറിവരെ നീളുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. ഇതിനിടയില്‍ 54 പന്തുകള്‍ നേരിട്ട കെ.എല്‍.ആര്‍ മൂന്നു സിക്‌സും ഏഴു ബൗണ്ടറിയും നേടി. കരുണ്‍ നായരും (31) സ്റ്റോണിസും (പുറത്താകാതെ 23) മാത്രമാണ് രാഹുലിനെ കൂടാതെ പഞ്ചാബിന്റെ ഇന്നിംഗ്‌സില്‍ രണ്ടക്കം കടന്നത്.
നേത്തെ ജോസ് ബട്‌ലറുടെ അര്‍ധ സെഞ്ചുറിയുടെ ബലത്തിലാണ് രാജസ്ഥാന്‍ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. അവസാന ഓവറുകളിലും ആഞ്ഞടിക്കാന്‍ ആളില്ലാതായതോടെ രാജസ്ഥാന് ഉയര്‍ന്ന സ്‌കോര്‍ എന്ന ലക്ഷ്യം അപ്രാപ്യമാക്കി.

 

LIVE NEWS - ONLINE

  • 1
    2 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 2
    4 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 3
    5 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 4
    5 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 5
    17 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 6
    18 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 7
    21 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 8
    23 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 9
    23 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്