Wednesday, August 21st, 2019

വീണ്ടും മുംബൈ-ചെന്നൈ ഫൈനല്‍

നാളെ ഹൈദരാബാദിലാണ് ഫൈനല്‍.

Published On:May 11, 2019 | 8:46 am

വിശാഖപട്ടണം: ഐ.പി.എല്ലില്‍ നാലു വര്‍ഷത്തിനുശേഷം വീണ്ടുമൊരു മുംബൈ- ചെന്നൈ ഫൈനല്‍. രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് തോല്‍പിച്ചാണ് ചെന്നൈ മുംബൈക്കെതിരായ കലാശപ്പോരിന് യോഗ്യത നേടിയത്. നാളെ പന്ത്രണ്ടിന് ഹൈദരാബാദിലാണ് ഫൈനല്‍.
ചെന്നൈയ്ക്ക് ഇത് എട്ടാം ഫൈനലാണ്. 2015ലാണ് ചെന്നൈയും മുംബൈയും ഏറ്റവും അവസാനമായി ഫൈനലില്‍ ഏറ്റുമട്ടിയത്. അന്ന് മുംബൈയ്ക്കായിരുന്നു ജയം. അതിന് മുമ്പ് 2013ലും 2010ലും ഇവര്‍ ഫൈനലില്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു.
ടോസ് നേടി ചെന്നൈ ആദ്യം ബാറ്റിങ്ങിന് അയച്ച ഡല്‍ഹിക്ക് ഇരുപത് ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് നേടാനായത്. ചെന്നൈ ആറ് പന്ത് ശേഷിക്കെ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നത്.
അര്‍ധസെഞ്ചുറി നേടിയ ഓപ്പര്‍ണമാരാണ് ചെന്നൈയുടെ വിജയം അനായാസമാക്കിയത്. ഡുപ്ലെസി 39 പന്തില്‍ നിന്നും വാട്‌സണ്‍ 32 പന്തില്‍ നിന്നും 50 റണ്‍സ് നേടി പുറത്തായി. അവസാന പന്ത് അതിര്‍ത്തി കടത്തിയാണ് ബ്രാവോ മത്സരം അവസാനിപ്പിച്ചത്.

 

LIVE NEWS - ONLINE

  • 1
    11 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    12 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    14 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    17 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    18 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    18 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    18 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    18 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    18 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു