Friday, July 19th, 2019

ഹൈദരാബാദിന് ജയം

ഓപ്പണിങ്ങിലെ മികച്ച കൂട്ടുകെട്ടിനു ശേഷം ചെന്നൈ തകരുകയായിരുന്നു.

Published On:Apr 18, 2019 | 9:24 am

ഹൈദരാബാദ്: ചെന്നൈയുടെ തുടര്‍ച്ചയായ വിജയത്തിന് വിരാമമിട്ട് സണ്‍റൈസ്‌ഴേസ് ഹൈദരാബാദ്. ആറു വിക്കറ്റിനാണ് ഹൈദരാബാദിന്റെ വിജയം. 133 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ 19 പന്ത് ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയതീരത്തെത്തി. ഓപ്പണിംഗ് കൂട്ടുകെട്ടായ ഡേവിഡ് വാര്‍ണറുടേയും ബെയര്‍‌സ്റ്റോവിന്റേയും പ്രകടനം ഹൈദരാബാദിന്റെ വിജയം അനായാസമാക്കുകയായിരുന്നു.
ഇരുവരും ഒന്നാം വിക്കറ്റില്‍ 66 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വാര്‍ണര്‍ 25 പന്തില്‍ 10 ഫോറിന്റെ അകമ്പടിയോടെ 50 റണ്‍സ് അടിച്ചപ്പോള്‍ 44 പന്തില്‍ മൂന്നു വീതം ഫോറും സിക്‌സും സഹിതം 61 റണ്‍സായിരുന്നു ബെയര്‍‌സ്റ്റോവിന്റെ സംഭാവന. കെയ്ന്‍ വില്ല്യംസണ്‍ മൂന്നു റണ്‍സിനും വിജയ് ശങ്കര്‍ ഏഴു റണ്‍സെടുത്തും പുറത്തായി. ദീപക് ഹൂഡയുടെ സമ്പാദ്യം 13 റണ്‍സാണ്. ചെന്നൈയ്ക്കായി ഇമ്രാന്‍ താഹിര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഓപ്പണിങ്ങിലെ മികച്ച കൂട്ടുകെട്ടിനു ശേഷം ചെന്നൈ തകരുകയായിരുന്നു. ഷെയ്ന്‍ വാട്ട്‌സണും ഡുപ്ലെസിസും ചേര്‍ന്ന് ചെന്നൈക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും 59 പന്തില്‍ നിന്ന് 79 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 29 പന്തില്‍ നിന്ന് നാലു ബൗണ്ടറികളോടെ 31 റണ്‍സെടുത്ത വാട്ട്‌സണെ മടക്കി നദീമാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. രണ്ടു റണ്‍സ് ചേര്‍ക്കുന്നതിനിടെ ഡുപ്ലെസിസിനെ വിജയ് ശങ്കര്‍ മടക്കി. 31 പന്തില്‍ നിന്ന് മൂന്നു വീതം സിക്‌സും ബൗണ്ടറിയുമായി 45 റണ്‍സായിരുന്നു ഡുപ്ലെസിസിന്റെ സമ്പാദ്യം.
20 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായ ചെന്നൈ പ്രതിരോധത്തിലായി. ധോനിക്ക് വിശ്രമം അനുവദിച്ചതിനാല്‍ ചെന്നൈയെ നയിച്ച സുരേഷ് റെയ്‌ന (13), കേദാര്‍ ജാദവ് (1), സാം ബില്ലിങ്‌സ് (0) എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. 21 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത അമ്പാട്ടി റായുഡുവിന് മാത്രമാണ് പിന്നീട് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. 20 പന്തില്‍ നിന്ന് 10 റണ്‍സ് മാത്രമെടുത്ത ജഡേജയ്ക്ക് സ്‌കോര്‍ ഉയര്‍ത്താനായില്ല.

LIVE NEWS - ONLINE

  • 1
    6 hours ago

    കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • 2
    7 hours ago

    മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

  • 3
    9 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 4
    10 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 5
    13 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 6
    14 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 7
    14 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 8
    14 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 9
    14 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം