Wednesday, April 24th, 2019

അവസാന പന്തില്‍ ചെന്നൈ

മൂന്ന് റണ്‍സ് വേണ്ടിടത്ത് സിക്‌സര്‍ പറത്തി സാന്റ്്‌നറാണ് ടീമിന് ആവേശ്വോജ്ജ്വല ജയം സമ്മാനിച്ചത്.

Published On:Apr 12, 2019 | 9:16 am

ജയ്പൂര്‍: അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന ത്രില്ലറില്‍ രാജസ്ഥാനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് നാലു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. ബെന്‍ സ്‌റ്റോക്‌സിനെ അവസാന പന്തില്‍ സിക്‌സര്‍ പറത്തി മിച്ചല്‍ സാന്റ്‌നറാണ് (3 പന്തില്‍ 10 നോട്ടൗട്ട്) ജയം സമ്മാനിച്ചത്.
152 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ചെന്നൈയുടെ മുന്നേറ്റനിര തകര്‍ന്നടിഞ്ഞു. എന്നാല്‍ അമ്പാട്ടി റായുഡുവും എം.എസ്. ധോണിയും ചേര്‍ന്ന് ഇടവേളകളില്‍ ബൗണ്ടറികളും സിക്‌സുകളുമായി 15 ഓവറില്‍ 100 കടത്തി. 18ാം ഓവറില്‍ സ്‌റ്റോക്‌സിനെതിരെ സിക്‌സറടിക്കാനുള്ള റായുഡുവിന്റെ ശ്രമം ശ്രേയസിന്റെ ഉജ്ജ്വല ക്യാച്ചില്‍ വിഫലമായതോടെ കൂട്ടുകെട്ട് പിരിഞ്ഞു. അവസാന രണ്ടോവറില്‍ ജയിക്കാന്‍ 30 റണ്‍സ്. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ 19ാം ഓവറില്‍ ബൗണ്ടറി സഹിതം ധോണി 12 റണ്‍സ് നേടി. ബെന്‍ സ്‌റ്റോക്‌സ് എറിഞ്ഞ ആദ്യ രണ്ട് പന്തുകളില്‍ ജദേജയുടെ സിക്‌സടക്കം പത്ത് റണ്‍സ്.
എന്നാല്‍, മൂന്നാം പന്തില്‍ ധോണി ബൗള്‍ഡ്. അവസാന പന്തില്‍ മൂന്ന് റണ്‍സ് വേണ്ടിടത്ത് സിക്‌സര്‍ പറത്തി സാന്റ്്‌നര്‍ ടീമിന് ആവേശ്വോജ്ജ്വല ജയം സമ്മാനിച്ചു.

 

LIVE NEWS - ONLINE

  • 1
    1 hour ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    2 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    5 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    5 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    7 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    7 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    7 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    10 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    11 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം