Tuesday, May 21st, 2019

മുംബൈക്ക് ജയം

പുറത്താകാതെ 37 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈയുടെ ടോപ്പ് സ്‌കോറര്‍.

Published On:Apr 19, 2019 | 9:55 am

ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സിനെ 40 റണ്‍സിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ്. 169 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 22 പന്തില്‍ 35 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ്പ് സ്‌കോറര്‍.
ഓപ്പണിങ് വിക്കറ്റില്‍ പൃഥ്വി ഷായും ധവാനും ചേര്‍ന്ന് 49 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ പിന്നീടങ്ങോട്ട് ബാറ്റിങ് തകര്‍ച്ചയായിരുന്നു. തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ ഡല്‍ഹിയുടെ വിജയത്തിലേക്കുള്ള ദൂരം കൂടി. 66 റണ്‍സിനിടയില്‍ എട്ടു വിക്കറ്റാണ് ഡല്‍ഹി നഷ്ടപ്പെടുത്തിയത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മൂന്ന് റണ്‍സിനും ഋഷഭ് പന്ത് ഏഴു റണ്‍സെടുത്തും പുറത്തായി. കോളിന്‍ മണ്‍റോയ്ക്കും തിളങ്ങാനായില്ല.
നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത രാഹുല്‍ ചാഹറാണ് മുംബൈയുടെ വിജയം എളുപ്പമാക്കിയത്. ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റെടുത്തു. ക്രുണാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, ലസിത് മലിംഗ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. പുറത്താകാതെ 37 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈയുടെ ടോപ്പ് സ്‌കോറര്‍.

LIVE NEWS - ONLINE

  • 1
    10 hours ago

    ടയര്‍പൊട്ടി നിയന്ത്രണം വിട്ട ട്രക്ക് ടെമ്പോ വാനുമായിടിച്ചു; 13 മരണം

  • 2
    11 hours ago

    ഫലങ്ങള്‍ സത്യമായി തീരുന്നതോടെ വോട്ടിങ് മെഷീനെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് നിലനില്‍പ്പില്ലാതാകും; അരുണ്‍ ജെയ്റ്റ്ലി

  • 3
    15 hours ago

    പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: അന്വേഷണം തുടരട്ടെ: ഹൈക്കോടതി

  • 4
    18 hours ago

    പ്രളയാനന്തര കേരളത്തിന് ഡച്ച് മാതൃക; മുഖ്യമന്ത്രി

  • 5
    18 hours ago

    പ്രളയാനന്തര കേരളത്തിന് ഡച്ച് മാതൃക; മുഖ്യമന്ത്രി

  • 6
    19 hours ago

    പെരിയ ഇരട്ടക്കൊല; കുറ്റപത്രം സമര്‍പ്പിച്ചു

  • 7
    21 hours ago

    ബ്രിട്ട്‌നി സ്പിയേര്‍സ് സംഗീത ജീവിതത്തോട് വിടപറയുന്നു

  • 8
    21 hours ago

    അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

  • 9
    21 hours ago

    യുവരാജ് വിരമിച്ചേക്കും