Wednesday, May 22nd, 2019

ഐഫോണ്‍ XS മാക്‌സ് പൊട്ടിത്തെറിച്ചു!

ആഴ്ചകള്‍ക്ക് മുന്‍പ് വാങ്ങിയ യുഎസിലെ ഓഹിയോയിലെ കൊളംബസ് സ്വദശിയുടെ പാക്കറ്റിലിരുന്ന ഐഫോണ്‍ xs മാക്‌സ് ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു

Published On:Jan 1, 2019 | 1:37 pm

ഐഫോണ്‍ XS മാക്‌സ് പൊട്ടിത്തെറിച്ചു. ആഴ്ചകള്‍ക്ക് മുന്‍പ് വാങ്ങിയ യുഎസിലെ ഓഹിയോയിലെ കൊളംബസ് സ്വദശിയുടെ കയ്യിലെ ഫോണാണ് പൊട്ടിത്തെറിച്ചത്. ജോഷ് ഹിലാര്‍ഡ് വ്യക്തിയുടെ പോക്കറ്റിലിരുന്ന ഐഫോണ്‍ XS മാക്‌സ് ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു. തന്റെ പാന്റ്സിന്റെ പോക്കറ്റില്‍ നിന്നും രൂക്ഷ ഗന്ധം വന്നുമെന്നും തുടര്‍ന്ന് തന്റെ കാല്‍ പൊള്ളും വിധം ഫോണ്‍ ചൂടായെന്നും ജോഷ് പറയുന്നു. ഫോണ്‍ ചൂടായതോടെ തീപിടിച്ചതാണെന്ന് കരുതി പുറത്തേക്ക് എറിയുകയായിരുന്നു.
ഇതു സംബന്ധിച്ച് ആപ്പിള്‍ അധികൃതരെ അറിയിച്ചെങ്കിലും വേണ്ട നടപടി എടുത്തില്ലെന്നും ജോഷ് ഹിലാര്‍ഡ് പറയുന്നു. ഫോണ്‍ തീപിടിച്ച ഉടനെ കസ്റ്റമര്‍ കെയറുമായി അനുകൂലമായ ഒരു പ്രതികരണം ഉണ്ടായില്ലെന്നാണ് ഇയാള്‍ പറയുന്നത്. നിരവധി തവണ ആപ്പിള്‍ സ്റ്റോറുമായി ബന്ധപ്പെട്ടെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ പോലും കമ്പനി തയാറായില്ലെന്നും ഇയാള്‍ പറയുന്നു. മൂന്നാഴ്ച മുന്‍പാണ് ഏതാണ്ട് 1.10 ലക്ഷം രൂപയ്ക്ക് അടുത്തുള്ള തുക മുടക്കി ഇയാള്‍ ഐഫോണ്‍ XS മാക്‌സ് വാങ്ങിയത്.

LIVE NEWS - ONLINE

  • 1
    4 hours ago

    പെരിയയില്‍ ജില്ലാ കളക്ടര്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    5 hours ago

    സ്വര്‍ണക്കവര്‍ച്ച കേസ്: മുഖ്യപ്രതി പിടിയില്‍

  • 3
    12 hours ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 4
    12 hours ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 5
    14 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 6
    14 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 7
    14 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 8
    15 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 9
    15 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്