Friday, November 24th, 2017

മുഖം പാസ്‌വേഡ്, നിരവധി സവിശേഷതകളുമായി ഐഫോണ്‍ എക്‌സ്!.

സ്റ്റീവ് ജോബ്സ് തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ഐഫോണ്‍ 8, 8 പ്ലസ് എന്നിവയും അവതരിപ്പിച്ചു

Published On:Sep 13, 2017 | 12:54 pm

ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ചടങ്ങാണ് ഇന്നലെ സ്റ്റീവ് ജോബ്സ് തിയേറ്ററില്‍ നടന്നത്. ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ആയ ഐഫോണ്‍ എക്സ് പുറത്തിറങ്ങിയത് ഇന്നലെയായിരുന്നു. ഐഫോണ്‍ 8, 8 പ്ലസ് എന്നിവയും ചടങ്ങില്‍ പുറത്തിറങ്ങി.
ഞെട്ടിപ്പിക്കുന്ന സവിശേഷതകളുമായാണ് ഐഫോണ്‍ എക്‌സ് പുറത്തിറങ്ങിയിരിക്കുന്നത്. ഉപയോക്താവിന്റെ മുഖം നോക്കി ലോക്കു തുറക്കുന്ന ഐഫോണ്‍ ഏവരുടേയും മനം കവര്‍ന്നിരിക്കുന്നു. ഐഫോണിന്റെ പത്താം വാര്‍ഷികത്തിലാണ് ഇത്തരത്തിലുള്ള പുത്തന്‍ സവിശേഷതകളുമായി ഐഫോണുകള്‍ രംഗത്തെത്തിയിരിക്കുന്നത്.
പുതിയ ഫെയ്‌സ് ഡിറ്റഷന്‍ സംവിധാനം ഇതിന്റെ പ്രധാനപ്പെട്ട പ്രത്യേകതയാണ്. ഹോം ബട്ടണില്ല, ബേസെല്‍ ലെസ് ഡിസൈന്‍ ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. വയര്‍ലെന്‍സ് ചാര്‍ജിങ്, 7 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 12 മെഗാപിക്‌സല്‍ ബാക്ക് ക്യാമറ, എന്നിവയെല്ലാം ഐഫോണ്‍ എക്‌സിന്റെ മാത്രം സവിശേഷതകളാണ്.
ഇതുപോലെ തന്നെയുള്ള സവിശേഷതകളാണ് ഐഫോണ്‍ 8, 8 പ്ലസിനും ഉള്ളത്. മുന്നിലും പിന്നിലും ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ചവയാണ് ഇത്. ഐഫോണ്‍ ഏഴിനേക്കാള്‍ 25 ശതമാനം കൂടുതല്‍ ശബ്ദ നിലവാരമുള്ള സ്റ്റിരിയോ സ്പീക്കറുകളും ഇതിന്റെ പ്രത്യേകതയാണ്. 64,000 രൂപയാണ് ഇതിന്റെ വില. ഐഫോണ്‍ എക്‌സിന് 89,000 രൂപ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പിള്‍ വാച്ച്, ആപ്പിള്‍ ടിവി എന്നവയും ചടങ്ങില്‍ അവതരിപ്പിച്ചു.

LIVE NEWS - ONLINE

  • 1
    9 mins ago

    ഡോക്ടറെ കൈയ്യേറ്റം ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍; കേസെടുത്തത് ജാമ്യമില്ലാ വകുപ്പില്‍

  • 2
    16 mins ago

    ഹൈക്കോടതി വിധിക്കെതിരെ ചാണ്ടി സുപ്രീം കോടതിയില്‍

  • 3
    40 mins ago

    ലൈസസന്‍സില്ലാത്ത ക്വാറിയില്‍ അപകടം; രണ്ടു മരണം, ഏഴുപേര്‍ക്ക് പരിക്ക്

  • 4
    45 mins ago

    നാഗപൂര്‍ ടെസ്റ്റ്; ലങ്ക 77/3

  • 5
    49 mins ago

    ലോകസുന്ദരിപ്പട്ടം നേടിയ സമയം മാനുഷി ധരിച്ച ഗൗണിന്റെ വില കേട്ടാല്‍ ഞെട്ടും.!..

  • 6
    2 hours ago

    കുറിഞ്ഞി ഉദ്യാനം; കള്ളനെ താക്കോല്‍ ഏല്‍പ്പിക്കരുതെന്ന് ചെന്നിത്തല

  • 7
    2 hours ago

    ചുംബനരംഗം അഭിനയിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല

  • 8
    3 hours ago

    റുബെല്ല കുത്തിവെപ്പെടുക്കാനെത്തിയവര്‍ക്ക് മര്‍ദനം; രണ്ടുപേര്‍ അറസ്റ്റില്‍

  • 9
    3 hours ago

    നോക്കിയ 2 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍