Monday, August 26th, 2019

ഐഒസി പ്ലാന്റിന്റെപ്രവര്‍ത്തനം നിലച്ചു : സമരം രണ്ടാംദിവസം

ചേളാരി : ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാചകവാതക ചേളാരി ഫില്ലിങ് പ്ലാന്റ് പ്രവര്‍ത്തനം വെള്ളിയാഴ്ചയും സ്തംഭിച്ചു. പ്ലാന്റിലെ ഓഫീസ് ജീവനക്കാര്‍ ജോലിക്കെത്തിയെങ്കിലും വാതകം നിറക്കലും മറ്റു ജോലികളും നിലച്ചിരിക്കുകയാണ്. പ്രശ്‌നപരിഹാരത്തിന് സംഘടനാ പ്രതിനിധികള്‍ വെള്ളിയാഴ്ച കളക്ടറെ കാണാനിരുന്നെങ്കിലും അദ്ദേഹം തിരുവനന്തപുരത്തായതിനാല്‍ ചര്‍ച്ചനടന്നില്ല. പ്ലാന്റിലെ ഹൗസ്‌കീപ്പിങ് ആന്റ് സിലിണ്ടര്‍ ഹാന്‍ഡ്‌ലിങ് വിഭാഗം കരാര്‍ തൊഴിലാളികളാണ് വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. സമരം കാരണം മലബാറില്‍ അടുത്തദിവസംതന്നെ പാചകവാതക വിതരണം മുടങ്ങുന്ന അവസ്ഥയാണ്. ഏജന്‍സികളില്‍ സ്‌റ്റോക്കുള്ള വാതക സിലിണ്ടറുകളാണ് … Continue reading "ഐഒസി പ്ലാന്റിന്റെപ്രവര്‍ത്തനം നിലച്ചു : സമരം രണ്ടാംദിവസം"

Published On:Mar 1, 2014 | 1:20 pm

ചേളാരി : ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാചകവാതക ചേളാരി ഫില്ലിങ് പ്ലാന്റ് പ്രവര്‍ത്തനം വെള്ളിയാഴ്ചയും സ്തംഭിച്ചു. പ്ലാന്റിലെ ഓഫീസ് ജീവനക്കാര്‍ ജോലിക്കെത്തിയെങ്കിലും വാതകം നിറക്കലും മറ്റു ജോലികളും നിലച്ചിരിക്കുകയാണ്. പ്രശ്‌നപരിഹാരത്തിന് സംഘടനാ പ്രതിനിധികള്‍ വെള്ളിയാഴ്ച കളക്ടറെ കാണാനിരുന്നെങ്കിലും അദ്ദേഹം തിരുവനന്തപുരത്തായതിനാല്‍ ചര്‍ച്ചനടന്നില്ല. പ്ലാന്റിലെ ഹൗസ്‌കീപ്പിങ് ആന്റ് സിലിണ്ടര്‍ ഹാന്‍ഡ്‌ലിങ് വിഭാഗം കരാര്‍ തൊഴിലാളികളാണ് വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. സമരം കാരണം മലബാറില്‍ അടുത്തദിവസംതന്നെ പാചകവാതക വിതരണം മുടങ്ങുന്ന അവസ്ഥയാണ്. ഏജന്‍സികളില്‍ സ്‌റ്റോക്കുള്ള വാതക സിലിണ്ടറുകളാണ് വ്യാഴാഴ്ച മുതല്‍ വിതരണം നടത്തിവരുന്നത്. ഇതുകഴിഞ്ഞാല്‍ വാതകവിതരണം പാടെ നിലയ്ക്കുന്ന സ്ഥിതിയാണ്. ഒരുദിവസം വിതരണത്തിനായി ഏജന്‍സികള്‍ക്ക് പ്ലാന്റില്‍നിന്നും അയയ്ക്കുന്നത് 20000ത്തോളം സിലിണ്ടറുകളാണ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പ്ലാന്റ് പ്രവര്‍ത്തനം സ്തംഭിച്ചതോടെ 40000 ത്തോളം സിലിണ്ടറുകളുടെ കുറവാണ് വന്നിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    1 hour ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    2 hours ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    2 hours ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    2 hours ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    2 hours ago

    കറുപ്പിനഴക്…

  • 6
    3 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    3 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    4 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    4 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം