Saturday, January 19th, 2019

കണ്ണൂര്‍ പോലീസിന് ആധുനിക ചോദ്യം ചെയ്യല്‍ സംവിധാനം

        കണ്ണൂര്‍: ജില്ലാ പോലീസിന്റെ ശാസ്ത്രീയ ചോദ്യം ചെയ്യല്‍ മുറിയുടെ ഉദ്ഘാടനം ഇന്ന് കാലത്ത് നടന്നു. എ ആര്‍ ക്യാമ്പ് സമുച്ചയത്തില്‍ ഒന്നാംനിലയില്‍ നടന്ന ചടങ്ങ് കണ്ണൂര്‍ റേഞ്ച് ഐ ജി മഹിപാല്‍ യാദവ് നാടമുറിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി ശിവവിക്രം അധ്യക്ഷത വഹിച്ചു. പ്രതികളെ ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ കുറ്റമറ്റ നിലയില്‍ ചോദ്യം ചെയ്യാനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ചോദ്യം ചെയ്യലിന്റെ ദൃശ്യങ്ങള്‍ റിക്കാര്‍ഡ് ചെയ്ത് സൂക്ഷിക്കാനും ഉന്നത … Continue reading "കണ്ണൂര്‍ പോലീസിന് ആധുനിക ചോദ്യം ചെയ്യല്‍ സംവിധാനം"

Published On:May 3, 2017 | 12:01 pm

Interrogation Room Inau full

 

 

 

 
കണ്ണൂര്‍: ജില്ലാ പോലീസിന്റെ ശാസ്ത്രീയ ചോദ്യം ചെയ്യല്‍ മുറിയുടെ ഉദ്ഘാടനം ഇന്ന് കാലത്ത് നടന്നു. എ ആര്‍ ക്യാമ്പ് സമുച്ചയത്തില്‍ ഒന്നാംനിലയില്‍ നടന്ന ചടങ്ങ് കണ്ണൂര്‍ റേഞ്ച് ഐ ജി മഹിപാല്‍ യാദവ് നാടമുറിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി ശിവവിക്രം അധ്യക്ഷത വഹിച്ചു. പ്രതികളെ ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ കുറ്റമറ്റ നിലയില്‍ ചോദ്യം ചെയ്യാനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ചോദ്യം ചെയ്യലിന്റെ ദൃശ്യങ്ങള്‍ റിക്കാര്‍ഡ് ചെയ്ത് സൂക്ഷിക്കാനും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ചോദ്യം ചെയ്യലില്‍ ഏത് സ്ഥലത്ത് നിന്നും പങ്കാളിയായി നിര്‍ദ്ദേശം നല്‍കാനുമാവും.
സംസ്ഥാന പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് ജില്ലാ ആസ്ഥാനത്ത് സയന്റിഫിക് ഇന്ററോഗേഷന്‍ റൂം ഒരുക്കിയത്. ഇതിന് അഞ്ച് ലക്ഷം രൂപയാണ് ചെലവ്. ഐ ജി പി വിജയനാണ് ഇതിന്റെ സംവിധാനം രൂപകല്‍പ്പന ചെയ്തത്. എല്ലാ സ്റ്റേഷനുകളിലെയും ഗൗരവമുള്ള കേസിലെ പ്രതികളെ ഇവിടെയെത്തിച്ച് ചോദ്യം ചെയ്യാനാവും. സി ബി ഐ, എന്‍ ഐ എ പോലുള്ള ഏജന്‍സികളുടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ചോദ്യം ചെയ്യലില്‍ പങ്കാളികളാവാനാകും. വീഡിയോ കോണ്‍ഫറന്‍സിംഗ് പോലുള്ള സംവിധാനമാണ് ഇതിന് പ്രയോജനപ്പെടുത്തുക.

LIVE NEWS - ONLINE

  • 1
    2 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 2
    5 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 3
    6 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 4
    6 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 5
    6 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    6 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    7 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 8
    8 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 9
    8 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്