Saturday, July 20th, 2019

വിഭവ ദാരിദ്ര്യമുണ്ടായാല്‍ സമുദ്രത്തെ ആശ്രയിക്കേണ്ടിവരും: അവിനാഷ് ചന്ദര്‍

      കൊച്ചി: ഭൂമിയിലെ വിഭവങ്ങള്‍ തീര്‍ന്നാല്‍ നിലനില്‍പ്പിനായി മനുഷ്യന് സമുദ്രത്തെ ആശ്രയിക്കേണ്ടി വരുമെന്ന് പ്രതിരോധ മന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. അവിനാഷ് ചന്ദര്‍. പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമായ സമുദ്രം രാജ്യസുരക്ഷയിലും നിര്‍ണായക പങ്കാണ് വഹിക്കുന്നത്. 70 ശതമാനത്തോളം പ്രകൃതിദുരന്തങ്ങളുടെയും പ്രഭവ കേന്ദ്രവും സമുദ്രമാണെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) ഇലക്‌ട്രോണിക്‌സ് വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര സമുദ്ര ഇലക്‌ട്രോണിക്‌സ് സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ മഹാസമുദ്രത്തെ നിരീക്ഷിക്കാന്‍ മാത്രം ചൈനയ്ക്ക് 19 … Continue reading "വിഭവ ദാരിദ്ര്യമുണ്ടായാല്‍ സമുദ്രത്തെ ആശ്രയിക്കേണ്ടിവരും: അവിനാഷ് ചന്ദര്‍"

Published On:Oct 24, 2013 | 11:02 am

Dr Avinash Chandar Full

 

 

 

കൊച്ചി: ഭൂമിയിലെ വിഭവങ്ങള്‍ തീര്‍ന്നാല്‍ നിലനില്‍പ്പിനായി മനുഷ്യന് സമുദ്രത്തെ ആശ്രയിക്കേണ്ടി വരുമെന്ന് പ്രതിരോധ മന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. അവിനാഷ് ചന്ദര്‍. പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമായ സമുദ്രം രാജ്യസുരക്ഷയിലും നിര്‍ണായക പങ്കാണ് വഹിക്കുന്നത്. 70 ശതമാനത്തോളം പ്രകൃതിദുരന്തങ്ങളുടെയും പ്രഭവ കേന്ദ്രവും സമുദ്രമാണെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) ഇലക്‌ട്രോണിക്‌സ് വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര സമുദ്ര ഇലക്‌ട്രോണിക്‌സ് സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ മഹാസമുദ്രത്തെ നിരീക്ഷിക്കാന്‍ മാത്രം ചൈനയ്ക്ക് 19 കൃത്രിമ ഉപഗ്രഹങ്ങളുണ്ട്. സമുദ്രതീരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഭീകരപ്രവര്‍ത്തനം തടയാന്‍ ഇന്ത്യക്ക് 80നും 100നും ഇടയില്‍ ഉപഗ്രഹങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രകൃതിദുരന്തങ്ങളെ മുന്‍കൂട്ടി അറിയുന്നതിലും പ്രതിരോധിക്കുന്നതിലും ഇന്ത്യ ഏറെ മുന്നേറിക്കഴിഞ്ഞു. അടുത്തിടെ ഉണ്ടായ ഫൈലിന്‍ ചുഴലിക്കാറ്റ് മുന്‍കൂട്ടി പ്രവചിക്കാന്‍ നമുക്കായി. സുനാമി പ്രവചനത്തിന് ലോകത്തെ ഏറ്റവും മികച്ച സംവിധാനമാണ് ഇന്ത്യക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. രാമചന്ദ്രന്‍ തെക്കേടത്ത് അധ്യക്ഷത വഹിച്ചു. മൂന്ന് ദിവസത്തെ സിമ്പോസിയത്തില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമായി 200 പേര്‍ പങ്കെടുക്കും.

LIVE NEWS - ONLINE

  • 1
    4 mins ago

    ഇസ്രായേല്‍ ഭരണം നടത്തിയവരില്‍ നെതന്യാഹു ഒന്നാമന്‍

  • 2
    12 mins ago

    ക്രിക്കറ്റ് ദൈവം ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍

  • 3
    17 mins ago

    കാലവര്‍ഷം കനത്തു; ചോവ്വാഴ്ച വരെ കനത്ത മഴ

  • 4
    13 hours ago

    കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • 5
    15 hours ago

    മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

  • 6
    17 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 7
    17 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 8
    21 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 9
    21 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു