Saturday, September 22nd, 2018

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

ന്യൂഡല്‍ഹി : ഇന്ത്യക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അന്താരാഷ്ട്ര ഒളിമ്പിക് കൗണ്‍സില്‍ പിന്‍വലിച്ചു. ഐ ഒ സി അധികൃതരുമായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൊസാനില്‍ നടന്ന ചര്‍ച്ചയില്‍ ഐ ഒ സിയുടെ നിബന്ധനകള്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് വിലക്ക് പിന്‍വലിച്ചത്. ഒളിമ്പിക് കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താമെന്നും നിലവിലെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് റദ്ദാക്കാമെന്നും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സമ്മതിച്ചതോടെയാണ് വിലക്ക് പിന്‍വലിച്ചത്. അന്താരാഷ്ട്ര ഒളിമ്പിക് കൗണ്‍സില്‍ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ കായികമന്ത്രി ജിതേന്ദര്‍ സിംഗ്, കായിക സെക്രട്ടറി … Continue reading "ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു"

Published On:May 15, 2013 | 8:27 pm

ന്യൂഡല്‍ഹി : ഇന്ത്യക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അന്താരാഷ്ട്ര ഒളിമ്പിക് കൗണ്‍സില്‍ പിന്‍വലിച്ചു. ഐ ഒ സി അധികൃതരുമായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൊസാനില്‍ നടന്ന ചര്‍ച്ചയില്‍ ഐ ഒ സിയുടെ നിബന്ധനകള്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് വിലക്ക് പിന്‍വലിച്ചത്. ഒളിമ്പിക് കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താമെന്നും നിലവിലെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് റദ്ദാക്കാമെന്നും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സമ്മതിച്ചതോടെയാണ് വിലക്ക് പിന്‍വലിച്ചത്. അന്താരാഷ്ട്ര ഒളിമ്പിക് കൗണ്‍സില്‍ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ കായികമന്ത്രി ജിതേന്ദര്‍ സിംഗ്, കായിക സെക്രട്ടറി പി കെ ദേബ്, ഒളിമ്പിക് സ്വര്‍ണജേതാവ് അഭിനവ് ബിന്ദ്ര, വഞ്ചിതുഴച്ചില്‍ താരം മലാവ് ഷ്‌റോഫ് തുടങ്ങി പത്തോളം പേരാണ് ഇന്ത്യയെ പ്രതിനിധാകരിച്ചത്. ഒളിമ്പിക്‌സ് ചാര്‍ട്ടര്‍ ലംഘിച്ച് അസോസിയേഷന്‍ തെരഞ്ഞെടുപ്പിന് നീക്കം നടത്തിയതിനെ തുടര്‍ന്ന് അഞ്ചുമാസം മുമ്പാണ് ഇന്ത്യ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെ ഐ ഒ സി പുറത്താക്കിയത്. തെരഞ്ഞെടുപ്പുകളില്‍ സര്‍ക്കാര്‍ ഒരു തരത്തിലുള്ള ഇടപെടലും നടത്താന്‍ പാടില്ലെന്നായിരുന്നു അന്താരാഷ്ട്ര ഒളിമ്പിക് കൗണ്‍സിലിന്റെ നിലപാട്.

LIVE NEWS - ONLINE

  • 1
    1 min ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 2
    2 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 3
    2 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 4
    2 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 5
    5 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 6
    5 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 7
    5 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 8
    5 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 9
    6 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി