2017 ഏപ്രില്‍ എട്ട് മുതല്‍ 12 വരെ ഖത്തറില്‍ നടക്കുന്ന നാലാം ഖത്തര്‍ അന്താരാഷ്ട്ര യൂണിവേഴ്സിറ്റി ബിരുദ വിദ്യാര്‍ത്ഥി ഡിബേറ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് പരിശീലനം കാലിക്കറ്റ് സര്‍വകലാശാലയില്‍ ആരംഭിച്ചു. ഇന്നത്തെ സംവാദകര്‍ നാളത്തെ നേതാക്കള്‍ എന്ന ആശയത്തില്‍ ഖത്തര്‍ ഫൗണ്ടേഷനാണ് കഴിഞ്ഞ ഒരു ദശാബ്ദമായി ഈ പരിപാടി സംഘടിപ്പിച്ചു വരുന്നത്. പങ്കെടുക്കുന്ന രാജ്യങ്ങളുടെ പ്രതിനിധികള്‍ക്ക് ഖത്തര്‍ ഫൗണ്ടേഷന് ആസ്ഥാനത്തുള്ള ഡിബേറ്റ് അക്കാദമിയില്‍ വെച്ച് പരിശീലനം നല്‍കാറുണ്ട്. ഈ വര്‍ഷം ഇന്ത്യന്‍ സര്‍വകലാശാലയില്‍ നിന്നും ഖത്തര്‍ … Continue reading "അന്താരാഷ്ട്ര യൂണിവേഴ്സിറ്റി ബിരുദ വിദ്യാര്‍ത്ഥി ഡിബേറ്റ്"
2017 ഏപ്രില്‍ എട്ട് മുതല്‍ 12 വരെ ഖത്തറില്‍ നടക്കുന്ന നാലാം ഖത്തര്‍ അന്താരാഷ്ട്ര യൂണിവേഴ്സിറ്റി ബിരുദ വിദ്യാര്‍ത്ഥി ഡിബേറ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് പരിശീലനം കാലിക്കറ്റ് സര്‍വകലാശാലയില്‍ ആരംഭിച്ചു. ഇന്നത്തെ സംവാദകര്‍ നാളത്തെ നേതാക്കള്‍ എന്ന ആശയത്തില്‍ ഖത്തര്‍ ഫൗണ്ടേഷനാണ് കഴിഞ്ഞ ഒരു ദശാബ്ദമായി ഈ പരിപാടി സംഘടിപ്പിച്ചു വരുന്നത്. പങ്കെടുക്കുന്ന രാജ്യങ്ങളുടെ പ്രതിനിധികള്‍ക്ക് ഖത്തര്‍ ഫൗണ്ടേഷന് ആസ്ഥാനത്തുള്ള ഡിബേറ്റ് അക്കാദമിയില്‍ വെച്ച് പരിശീലനം നല്‍കാറുണ്ട്. ഈ വര്‍ഷം ഇന്ത്യന്‍ സര്‍വകലാശാലയില്‍ നിന്നും ഖത്തര്‍ ഡിബേറ്റിനു പരിശീലനം ലഭിച്ച ഏക വ്യക്തി കാലിക്കറ്റ് സര്‍വകലാശാലാ അറബി വിഭാഗം മേധാവി ഡോ. എ.ബി.മൊയ്തീന്‍കുട്ടിയായിരുന്നു
തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലനമാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ ആരംഭിച്ചിട്ടുള്ളത്. സര്വകലശാലാതല തെരഞ്ഞെടുപ്പിന് ശേഷം ഖത്തര്‍ ഫൗണ്ടേഷന് പരിശീലകരുടെ ടെലിഫോണ്‍ അഭിമുഖം കൂടി നടത്തിയാണ് അലി പറങ്കോടത്ത്, മുഹമ്മദ് അനീസുദ്ധീന്‍, മുഹമ്മദ് റിയാസ്, മുഹമ്മദ് ഉവൈസ് എന്നീ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തത്. മതനിരപേക്ഷവും, ദാര്‍ശനികവും കാലിക പ്രസക്തവുമായ പ്രമേയങ്ങളുടെ അടിസ്ഥാനത്തില്‍ സംവാദ സംസ്കാരം വളര്‍ത്തുന്ന ഖത്തര്‍ ഡിബേറ്റിന്റെ മാതൃകയിലാണ് കാലിക്കറ്റിലും പരിശീലനം.