Wednesday, July 24th, 2019

ചര്‍ച്ച പരാജയം: അന്തര്‍ സംസ്ഥാന ബസുകളുടെ സമരം തുടരും

ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് എന്നപേരിലുള്ള പരിശോധനയുടെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് അന്തഃസംസ്ഥാന ബസ്സുകളില്‍നിന്ന് അന്യായമായി പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് സമരം

Published On:Jun 24, 2019 | 7:42 pm

തിരുവനന്തപുരം: അന്തഃസംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ നടത്തിവരുന്ന സമരം തുടരും. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി ബസ് ഉടമകളുടെ സംഘടന നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് എന്നപേരിലുള്ള പരിശോധനയുടെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് അന്തഃസംസ്ഥാന ബസ്സുകളില്‍നിന്ന് അന്യായമായി പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. പരിശോധന നിര്‍ത്തിവെക്കണമെന്ന് ബസ് ഉടമകള്‍ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് നിര്‍ത്തിവെക്കില്ലെന്നും പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി. യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ പരിശോധന നടത്താമെന്ന വാഗ്ദാനം ഗതാഗതമന്ത്രി മുന്നോട്ടുവച്ചുവെങ്കിലും ബസ് ഉടമകള്‍ അംഗീകരിച്ചില്ല.

LIVE NEWS - ONLINE

  • 1
    19 mins ago

    തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

  • 2
    22 mins ago

    എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

  • 3
    37 mins ago

    പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

  • 4
    1 hour ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 5
    1 hour ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 6
    2 hours ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 7
    3 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 8
    3 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 9
    3 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല