Friday, February 22nd, 2019

ഇന്റഗ്രേറ്റഡ് പി എച്ച് ഡി പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു

        ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ചിന്റെ (ഐസര്‍) തിരുവനന്തപുരം കേന്ദ്രത്തില്‍ ഇന്റഗ്രേറ്റഡ് പി.എച്ച് ഡി പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. ബയോളജിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ് വിഭാഗത്തിലാണ് പ്രവേശം. യോഗ്യത: ബയോളജിക്കല്‍ സയന്‍സസ് കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ (10ല്‍ 6 സി.ജി.പി.എ) ബയോളജിക്കല്‍/കെമിക്കല്‍/ ഫിസിക്കല്‍/ മാത്തമാറ്റിക്കല്‍ /എന്‍ജിനീയറിങ് ബിരുദം. കെമിക്കല്‍ സയന്‍സസ് കെമിക്കല്‍ സയന്‍സസില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ (10ല്‍ ആറ് … Continue reading "ഇന്റഗ്രേറ്റഡ് പി എച്ച് ഡി പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു"

Published On:Feb 19, 2014 | 11:04 am

IISER Tvm

 

 

 

 
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ചിന്റെ (ഐസര്‍) തിരുവനന്തപുരം കേന്ദ്രത്തില്‍ ഇന്റഗ്രേറ്റഡ് പി.എച്ച് ഡി പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. ബയോളജിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ് വിഭാഗത്തിലാണ് പ്രവേശം. യോഗ്യത: ബയോളജിക്കല്‍ സയന്‍സസ് കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ (10ല്‍ 6 സി.ജി.പി.എ) ബയോളജിക്കല്‍/കെമിക്കല്‍/ ഫിസിക്കല്‍/ മാത്തമാറ്റിക്കല്‍ /എന്‍ജിനീയറിങ് ബിരുദം. കെമിക്കല്‍ സയന്‍സസ് കെമിക്കല്‍ സയന്‍സസില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ (10ല്‍ ആറ് സി.ജി.പി.എ) ബിരുദം. മാത്തമാറ്റിക്കല്‍ സയന്‍സസ് മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, എന്‍ജിനീയറിങ്, ടെക്‌നോളജി തുടങ്ങിയ ബന്ധപ്പെട്ട വിഷയത്തില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ (10ല്‍ ആറ് സി.ജി.പി.എ) ബിരുദം. അല്‌ളെങ്കില്‍ 55 ശതമാനം മാര്‍ക്കോടെ (10ല്‍ ആറ് സി.ജി.പി.എ) നാഷനല്‍ ബോര്‍ഡ് ഓഫ് ഹയര്‍ മാത്തമാറ്റിക്‌സ് എം.എസ്സി ഫെലോഷിപ്. ഇത് 2014 ആഗസ്റ്റ് ഒന്നിന് മൂല്യമുള്ളതായിരിക്കണം. ഫിസിക്കല്‍ സയന്‍സസ് ഫിസിക്കല്‍ സയന്‍സസ്, എന്‍ജിനീയറിങ്, ടെക്‌നോളജി വിഷയങ്ങളില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ (10ല്‍ ആറ് സി.ജി.പി.എ) ബിരുദം. അപേക്ഷകര്‍ 2014ലെ ജോയന്റ് എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റ് (ജെസ്റ്റ്) പാസായിരിക്കണം. 2014ലെ ജെസ്റ്റ് ഫലം പ്രഖ്യാപിച്ച ശേഷമാണ് ഇതിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അക്കാദമിക് മികവിന്റെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവരെ എഴുത്തുപരീക്ഷക്കും ഇന്റര്‍വ്യൂവിന് ക്ഷണിക്കും. അപേക്ഷാ ഫീസ്: 200 രൂപ. എസ്.സി, എസ്.ടി വിഭാഗത്തില്‍ പെടുന്നവര്‍ക്ക് 100 രൂപ. യോഗ്യതയും മറ്റ് വിശദ വിവരങ്ങളും www.iisertvm.ac.in അല്‌ളെങ്കില്‍ www.iphd.iisertvm.ac.in വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കുന്നതിനുമുമ്പ് ഫോട്ടോ, ജനനത്തീയതി തെളിയിക്കുന്നതിനുള്ള രേഖകള്‍, മാര്‍ക്ക് ലിസ്റ്റ് തുടങ്ങിയവ അപ്ലോഡ് ചെയ്യുന്നതിന് തയാറെടുപ്പ് നടത്തണം. അപേക്ഷ സമര്‍പ്പിക്കുന്നത് പൂര്‍ത്തിയാകുന്നതോടെ അപേക്ഷകര്‍ക്ക് അപേക്ഷാ നമ്പര്‍ സഹിതം അക്‌നോളജ്‌മെന്റ് ഇമെയില്‍ ലഭിക്കും. സ്‌കൂള്‍ ഓഫ് ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2014 ഫെബ്രുവരി 23. ഫെബ്രുവരി 25ന് ചുരുക്കപ്പട്ടിക പ്രഖ്യാപിക്കും. മാര്‍ച്ച് 22, 23 തീയതികളില്‍ എഴുത്തുപരീക്ഷയും അഭിമുഖവും നടക്കും.

LIVE NEWS - ONLINE

  • 1
    13 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    14 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    16 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    20 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    21 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    21 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    21 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    21 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    21 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍