Sunday, September 23rd, 2018

ഇന്‍സ്റ്റാഗ്രാമിന്റെ ഷോപ്പിങ് ആപ്ലിക്കേഷന്‍ ഒരുങ്ങുന്നു

ഉപയോക്താക്കള്‍ക്ക് അവര്‍ ഫോളോ ചെയ്യുന്ന കച്ചവടക്കാരില്‍ നിന്നും നേരിട്ട് ഇന്‍സ്റ്റാഗ്രാം ആപ്പ് മുഖേന സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്

Published On:Sep 7, 2018 | 8:24 am

ഇന്‍സ്റ്റാഗ്രാമിന്റെ ഷോപ്പിങ് ആപ്ലിക്കേഷന്‍ അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആപ്പ് വഴി ഉപയോക്താക്കള്‍ക്ക് അവര്‍ ഫോളോ ചെയ്യുന്ന കച്ചവടക്കാരില്‍ നിന്നും നേരിട്ട് ഇന്‍സ്റ്റാഗ്രാം ആപ്പ് മുഖേന സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കുമെന്നും ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഈ വാര്‍ത്തയെ കുറിച്ച് ഇന്‍സ്റ്റാഗ്രാം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐജി ഷോപ്പിങ് എന്നായിരിക്കും ഈ ആപ്പിന്റെ പേരെന്ന് സൂചന.
ആപ്പ് എന്ന് പുറത്തിറങ്ങുമെന്ന് വ്യക്തമല്ല. ആപ്പിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇകോമേഴ്സ് മേഖലയിലേക്ക് കൂടി വ്യവസായം വ്യാപിപ്പിക്കാന്‍ ഇന്‍സ്റ്റാഗ്രാമിന് പദ്ധതിയുണ്ടെന്നാണ് വിവരം. രണ്ടരക്കോടിയോളം വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ടുണ്ട്. അതില്‍ 20 ലക്ഷം അക്കൗണ്ടുകള്‍ പരസ്യദാതാക്കളാണ്. ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളില്‍ അഞ്ചില്‍ നാല് പേരും ഏതെങ്കിലും ഒരു വ്യവസായ സ്ഥാപനത്തിന്റെ അക്കൗണ്ട് ഫോളോ ചെയ്യുന്നവരാണ്. അത്തരം സ്ഥാപനങ്ങള്‍ക്ക് പ്രത്യേകമായി ഒരു ആപ്പ് ലാഭമുണ്ടാക്കുന്നതിനുള്ള പുതിയ വഴിതുറക്കുന്നതായിരിക്കും.

LIVE NEWS - ONLINE

  • 1
    2 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    3 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    5 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    7 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    9 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    9 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    21 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    22 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി