Wednesday, July 17th, 2019

ഇന്‍സ്റ്റാഗ്രാം സ്റ്റോറീസിനൊപ്പം പാട്ടുകള്‍ നല്‍കാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍..!

ആയിരക്കണക്കിന് ഗാനങ്ങളുടെ ശേഖരവും പ്രത്യേകം മ്യൂസിക് ലൈബ്രറിയും ഇന്‍സ്റ്റാഗ്രാം നല്‍കിയിട്ടുണ്ട്

Published On:Jul 2, 2018 | 9:48 am

ഇന്‍സ്റ്റാഗ്രാം സ്റ്റോറീസിനൊപ്പം പാട്ടുകള്‍ നല്‍കാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഇതിനായി ആയിരക്കണക്കിന് ഗാനങ്ങളുടെ ശേഖരവും പ്രത്യേകം മ്യൂസിക് ലൈബ്രറിയും ഇന്‍സ്റ്റാഗ്രാം നല്‍കിയിട്ടുണ്ട്. റെക്കോഡ് ബട്ടന് കീഴിലായി പുതിയ ‘മ്യൂസിക്’ ഐക്കണ്‍ നല്‍കിയിട്ടുണ്ട്. അതുവഴി ആവശ്യമായ പാട്ടുകള്‍ ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. ഇഷ്ടാനുസരണം പാട്ടുകളിലെ അനുയോജ്യമായ ഭാഗം മാത്രം തിരഞ്ഞെടുക്കാനും സാധിക്കും. ഇതിനായി റിവൈന്‍ഡ്, ഫോര്‍വേഡ് സൗകര്യവും നല്‍കിയിട്ടുണ്ട്.
തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ ഇന്‍സ്റ്റാഗ്രാമിന്റെ 51 -ാം പതിപ്പിലാണ് സംഗീതം നല്‍കാനുളള പുതിയ ഫീച്ചര്‍ ലഭിക്കുക. എല്ലാ ദിവസവും പുതിയ പാട്ടുകള്‍ മ്യൂസിക് ലൈബ്രറിയില്‍ ചേര്‍ക്കപ്പെടും. സ്റ്റോറി വീഡിയോ എടുക്കുന്നതിന് മുമ്പ് പാട്ട് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഐഓഎസ് പതിപ്പില്‍ മാത്രമേ നിലവില്‍ ലഭ്യമാവുകയുള്ളൂ.

LIVE NEWS - ONLINE

  • 1
    6 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    7 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    10 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    10 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    11 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    12 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    13 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    13 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    14 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ