Wednesday, September 19th, 2018

ഇന്‍സ്റ്റാഗ്രാമില്‍ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ കാണാന്‍ ‘ഐജിടിവി’ ആപ്പ്..

ഒരു മണിക്കൂര്‍ നേരം ദൈര്‍ഘ്യമുള്ള വീഡിയോകളാണ് ഐജിടിവിയില്‍ പങ്കുവെക്കാനാവുക

Published On:Jun 23, 2018 | 8:19 am

ദൈര്‍ഘ്യമുള്ള വീഡിയോകള്‍ കാണാന്‍ പുതിയ ആപ്ലിക്കേഷനുമായി ഇന്‍സ്റ്റാഗ്രാം എത്തി. ദൈര്‍ഘ്യമുള്ള വെര്‍ട്ടിക്കല്‍ വീഡിയോകള്‍ കാണാന്‍ സാധിക്കുന്ന ഐജിടിവി എന്ന ആപ്ലിക്കേഷനാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു മണിക്കൂര്‍ നേരം ദൈര്‍ഘ്യമുള്ള വീഡിയോകളാണ് ഐജിടിവിയില്‍ പങ്കുവെക്കാനാവുക. എന്നാല്‍, നേരത്തെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ മാത്രമേ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെയ്ക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഐജിടിവി വീഡിയോകളില്‍ പരസ്യങ്ങളുണ്ടാവില്ല. എന്നാല്‍ പിന്നീട് അത് അവതരിപ്പിക്കുമോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
ഇന്‍സ്റ്റാഗ്രാം പ്രധാന ആപ്ലിക്കേഷനിലേത് പോലെ തന്നെ വീഡിയോകളെല്ലാം ഓട്ടോ പ്ലേ ആയിരിക്കും. ഫോര്‍ യു, ഫോളോയിങ്, പോപ്പുലര്‍, എന്നീ ടാബുകളിലായി നിരവധി വീഡിയോകള്‍ നിങ്ങള്‍ക്ക് കാണാനാവും. മുകളിലേക്ക് സൈ്വപ്പ് ചെയ്ത് അവയെല്ലാം നിങ്ങള്‍ക്ക് കാണാവുന്നതാണ്. വീഡിയോകള്‍ക്ക് ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനും വീഡിയോകള്‍ മറ്റുള്ളവര്‍ക്ക് അയക്കാനുമുള്ള സൗകര്യമുണ്ട്. വീഡിയോ നിര്‍മാതാക്കള്‍ക്ക് ഐജിടിവി ചാനലുകള്‍ ഉണ്ടാക്കി വീഡിയോകള്‍ പങ്കുവെക്കാന്‍ സാധിക്കും.

LIVE NEWS - ONLINE

  • 1
    6 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    7 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    8 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    11 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    12 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    13 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    15 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    16 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    17 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു