Monday, July 15th, 2019

ഇന്‍സ്റ്റാഗ്രാമില്‍ ഇനി ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പങ്കുവെക്കാം

പുതിയ ഫീച്ചര്‍ ജൂണ്‍ 20 ന് പ്രഖ്യാപിക്കുമെന്ന് ടെക്ക് ക്രഞ്ച് റിപ്പോര്‍ട്ട്

Published On:Jun 9, 2018 | 8:39 am

ഇന്‍സ്റ്റാഗ്രാമില്‍ വൈകാതെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പങ്കുവെക്കാനുള്ള സൗകര്യം ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്. പുതിയ ഫീച്ചര്‍ ജൂണ്‍ 20 ന് പ്രഖ്യാപിക്കുമെന്ന് ടെക്ക് ക്രഞ്ച് റിപ്പോര്‍ട്ട്. ഇതുവഴി ഗാനരംഗങ്ങള്‍, തിരക്കഥയില്‍ തയ്യാറാക്കിയ പരിപാടികള്‍, പോലുള്ള വീഡിയോകള്‍ വെര്‍ട്ടിക്കല്‍, എച്ച്ഡി, 4കെ റസലൂഷനുകളില്‍ ഇന്‍സാഗ്രാമില്‍ പങ്കുവെക്കാന്‍ സാധിക്കും.
സാധാരണ ഉപയോക്താക്കള്‍ക്കും ഈ സൗകര്യം ലഭ്യമാവും. 15 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകളായിരിക്കും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കാനാവുക. നിലവില്‍ 60 സെക്കന്റ് വീഡിയോ മാത്രമാണ് ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്യാന്‍ കഴിയുക. എന്നാല്‍ ഇന്‍സ്റ്റാഗ്രാം ക്യാമറ വഴി നീളമുള്ള വീഡിയോകള്‍ പകര്‍ത്തി നേരിട്ട് പങ്കുവെക്കാന്‍ സാധിക്കില്ല. മെമ്മറിയില്‍ ശേഖരിച്ചുവെച്ചവ മാത്രമേ പങ്കുവെയ്ക്കാന്‍ സാധിക്കൂ.
ഇന്‍സ്റ്റാഗ്രാം വഴി പരസ്യ പ്രചാരണങ്ങള്‍ നടത്തുന്ന ഇന്‍സ്റ്റാഗ്രാമിലെ താരങ്ങള്‍ക്കും പരസ്യ ദാതാക്കള്‍ക്കുമെല്ലാം ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. ഓരോ വീഡിയോയും അവര്‍ക്ക് അവരുടെ വെബ്സൈറ്റ് ലിങ്കുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. വീഡിയോകള്‍ മുകളിലേക്ക് സ്വപ്പ് ചെയ്യുമ്പോള്‍ ഈ ലിങ്കുകള്‍ തുറക്കാം. അതുവഴി വെബ്സൈറ്റിലേക്ക് ആളുകളെ എത്തിക്കാന്‍ സാധിക്കും.

LIVE NEWS - ONLINE

  • 1
    4 hours ago

    സംസ്ഥാനത്ത് ജൂലായ് 31 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല

  • 2
    4 hours ago

    കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

  • 3
    7 hours ago

    പമ്പവരെ സ്വകാര്യ വാഹനങ്ങള്‍ക്ക് പോകാമെന്ന് ഹൈക്കോടതി

  • 4
    8 hours ago

    കര്‍ണാടകയില്‍ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ്

  • 5
    10 hours ago

    എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസ്: മുല്ലപ്പള്ളി

  • 6
    11 hours ago

    എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

  • 7
    11 hours ago

    എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

  • 8
    11 hours ago

    കള്ളുംകുടിച്ചു ഭക്ഷണവും കഴിച്ചു; 100 രൂപ ടിപ്പ് വെച്ച് മോഷ്ടാക്കള്‍ സ്ഥലംവിട്ടു

  • 9
    11 hours ago

    പോലീസ് റാങ്ക് ലിസ്റ്റില്‍ അപാകതയെന്ന് സംശയം; നിയമനങ്ങള്‍ക്ക് താത്കാലിക സ്‌റ്റേ