Tuesday, September 25th, 2018

ഐ.എന്‍.എല്‍ ഇടതുമുന്നണിയിലേക്ക്

ഐ.എന്‍.എല്ലിനെ ഘടകകക്ഷിയാക്കുന്നതിന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തെ അനുമതി നല്‍കിയിരുന്നു.

Published On:Jun 4, 2018 | 9:07 am

കോഴിക്കോട്: 24 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഇന്ത്യന്‍ നാഷനല്‍ ലീഗ് (ഐ.എന്‍.എല്‍) ഇടതുമുന്നണിയിലേക്ക്. ഐ.എന്‍.എല്ലിനെ ഘടകകക്ഷിയാക്കുന്നതിന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തെ അനുമതി നല്‍കിയിരുന്നു. എല്‍.ഡി.എഫില്‍ വിഷയം ചര്‍ച്ചക്കെത്തിയാല്‍ സി.പി.ഐയും വ്യത്യസ്ത നിലപാട് സ്വീകരിക്കില്ലെന്നാണ് സൂചന. മുന്നണി വികസിപ്പിക്കുന്നുവെങ്കില്‍ ആദ്യം പരിഗണിക്കേണ്ട പാര്‍ട്ടി ഐ.എന്‍.എല്‍ ആണെന്ന നിലപാടാണ് സി.പി.ഐ സംസ്ഥാന നേതൃത്വത്തിന്. ഇതോടെ ഐ.എന്‍.എല്ലിന്റെ മുന്നണിപ്രവേശനത്തിന് ഔപചാരിക നടപടിക്രമം മാത്രമേ ബാക്കിയുള്ളൂ. എം.പി. വീരേന്ദ്രകുമാറിന്റെ ലോക്താന്ത്രിക് ജനതാദളിന്റെ (എല്‍.ജെ.ഡി) മുന്നണിപ്രവേശനത്തോടൊപ്പമാവും ഐ.എന്‍.എല്ലും ഘടകകക്ഷിയാവുക.
കഴിഞ്ഞമാസം ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഐ.എന്‍.എല്‍ പ്രവേശനത്തിന് സി.പി.എം അനുകൂലനിലപാട് സ്വീകരിച്ചത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം മുന്നണിയുടെ ബഹുജന അടിത്തറ വികസിപ്പിക്കാനും തീരുമാനിച്ചിരുന്നു.

 

LIVE NEWS - ONLINE

  • 1
    52 mins ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു

  • 2
    2 hours ago

    സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

  • 3
    2 hours ago

    ലൂക്ക മോഡ്രിച് ഫിഫ സൂപ്പര്‍ താരം

  • 4
    3 hours ago

    പൊന്മുടി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു; അണകെട്ട് തുറക്കും

  • 5
    3 hours ago

    വീട്ടമ്മയുടെ തൂങ്ങി മരണം കൊലപാതകം; മകന്റെ സുഹൃത്ത് പിടിയില്‍

  • 6
    3 hours ago

    ശശി എംഎല്‍എക്കെതിരെ അന്വേഷണം പൂര്‍ത്തിയായി; നടപടി ഉണ്ടായേക്കും

  • 7
    14 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 8
    15 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 9
    16 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു