Wednesday, July 17th, 2019

സ്ത്രീ വന്ധ്യതയ്ക്ക് കാരണവും, പരിഹാരവും

വന്ധ്യത പ്രശ്‌നം വര്‍ധിക്കാന്‍ കാരണവും നമ്മുടെ തെറ്റായ ജീവിത രീതി തന്നെയാണ്

Published On:Jun 30, 2018 | 8:58 am

വന്ധ്യത പ്രശ്‌നത്തിന് ചികിത്സയ്ക്ക് എത്തുന്ന സ്ത്രീകളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. സ്വന്തം കുഞ്ഞിന് വേണ്ടി പല ചികിത്സ സഹായം തേടുന്നവരുമുണ്ട്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്ത അവസ്ഥ. അല്ലെങ്കില്‍ ഗര്‍ഭം ധരിച്ചിട്ടും അലസിപ്പോകുന്ന അവസ്ഥയാണ് ‘വന്ധ്യത’. ഇന്നത്തെ കാലത്ത് വന്ധ്യത പ്രശ്‌നം വര്‍ധിക്കാന്‍ കാരണവും നമ്മുടെ തെറ്റായ ജീവിത രീതി തന്നെയാണ്. തെറ്റായ ജീവിത ശൈലിയും ഭക്ഷണ ക്രമവും സമ്മര്‍ദം നിറഞ്ഞ തൊഴില്‍ സാഹചര്യങ്ങളും കാരണം സ്വാഭാവികമായി ഗര്‍ഭധാരണം നടക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ കുറവുണ്ടായിരിക്കുന്നു.
അതുപോലെ വയസ്സ്, മോശമായ ഡയറ്റിംഗ്, അമിതഭാരം അല്ലെങ്കില്‍ ഭാരക്കുറവ്, ഹോര്‍മോണ്‍ വ്യതിയാനം കാരണം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയും വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. ക്രമമില്ലാത്ത ആര്‍ത്തവമോ അല്ലെങ്കില്‍ ആര്‍ത്തവം തീര്‍ത്തും ഇല്ലാത്തതോ ആയ അവസ്ഥകള്‍. ആര്‍ത്തവസമയം വളരെയധികം വേദനയുണ്ടാകല്‍. ഒന്നിലധികം പ്രാവശ്യം ഗര്‍ഭം അലസി പോവുക. എന്നിങ്ങനെയുള്ള സാഹചര്യത്തില്‍ ഡോക്ടറെ കാണേണ്ടതാണ്.
സ്ത്രീകളുടെ ഗര്‍ഭധാരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലും വന്ധ്യത തടയുന്നതിലും ചില ഭക്ഷണങ്ങള്‍ക്കും വൈറ്റമിനുകള്‍ക്കും വളരെ പ്രധാന സ്ഥാനമുണ്ട്. വൈറ്റമിന്‍ ഡി ഇത്തരത്തില്‍ ഒന്നാണ്. വൈറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് സ്ത്രീകളിലെ ഗര്‍ഭധാരണ ശേഷി വര്‍ദ്ധിപ്പിക്കുമന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂണില്‍ വൈറ്റമിന്‍ ഡിയ്ക്കൊപ്പം വൈറ്റമിന്‍ ബി 5 കൂടി അടങ്ങിയിട്ടുണ്ട്. സ്ത്രീകളിലെ വന്ധ്യത തടയാന്‍ പറ്റിയ നല്ലൊന്നാന്തരം ഭക്ഷണമാണിത്. ടോഫു, സോയ മില്‍ക് എന്നിവയും വൈറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ. കക്കയിറച്ചിയും വൈറ്റമിന്‍ ഡിയുടെ നല്ലൊരു ഉറവിടമാണ്. ഇതില്‍ സിങ്ക്, മാംഗനീസ്, കോപ്പര്‍, സെലീനിയം എന്നിവയും അടങ്ങിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    6 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    8 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    10 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    11 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    12 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    13 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    14 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    14 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    14 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ