Wednesday, September 19th, 2018

എംകെ കുരുവിള വീണ്ടും അറസ്റ്റില്‍

തൃശൂര്‍: വ്യവസായി എംകെ കുരുവിള വീണ്ടും അറസ്റ്റില്‍. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തൃശൂര്‍ ഈസ്റ്റ് പോലീസാണ് കുരുവിളയെ അറസ്റ്റുചെയ്തത്. കുരുവിള എട്ടു ലക്ഷം രൂപ തട്ടിയെടുത്തെന്ന പേരാമംഗലം സ്വദേശിയുടെ പരാതി പ്രകാരമാണ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ബന്ധുവെന്ന് പറഞ്ഞ് പരിചയപ്പെട്ടവര്‍ തന്റെ കൈയില്‍ നിന്ന് പണം തട്ടിയെന്ന ആരോപണവുമായി രംഗത്തുവന്ന ശേഷം നിരവധി പരാതികളാണ് കുരുവിളയ്‌ക്കെതിരെ രജിസ്ടര്‍ ചെയ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ ബന്ധുവെന്നും പേഴ്‌സണല്‍ സ്റ്റാഫെന്നും പറഞ്ഞ് പരിചയപ്പെട്ടവര്‍ സോളാര്‍ പ്ലാന്റിന്റെ പേരില്‍ തന്റെ കൈയില്‍ നിന്നും ഒരു … Continue reading "എംകെ കുരുവിള വീണ്ടും അറസ്റ്റില്‍"

Published On:Oct 3, 2013 | 12:02 pm

തൃശൂര്‍: വ്യവസായി എംകെ കുരുവിള വീണ്ടും അറസ്റ്റില്‍. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തൃശൂര്‍ ഈസ്റ്റ് പോലീസാണ് കുരുവിളയെ അറസ്റ്റുചെയ്തത്. കുരുവിള എട്ടു ലക്ഷം രൂപ തട്ടിയെടുത്തെന്ന പേരാമംഗലം സ്വദേശിയുടെ പരാതി പ്രകാരമാണ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ബന്ധുവെന്ന് പറഞ്ഞ് പരിചയപ്പെട്ടവര്‍ തന്റെ കൈയില്‍ നിന്ന് പണം തട്ടിയെന്ന ആരോപണവുമായി രംഗത്തുവന്ന ശേഷം നിരവധി പരാതികളാണ് കുരുവിളയ്‌ക്കെതിരെ രജിസ്ടര്‍ ചെയ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ ബന്ധുവെന്നും പേഴ്‌സണല്‍ സ്റ്റാഫെന്നും പറഞ്ഞ് പരിചയപ്പെട്ടവര്‍ സോളാര്‍ പ്ലാന്റിന്റെ പേരില്‍ തന്റെ കൈയില്‍ നിന്നും ഒരു കോടി മുപ്പത്തി അയ്യായിരം രൂപ തട്ടിയെടുത്തെന്നായിരുന്നു എംകെ കുരുവിളയുടെ പരാതി. തന്റെ പരാതിയില്‍ അന്വേഷണം പുരോഗമിക്കാത്ത സാഹചര്യത്തില്‍ െ്രെകംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കുരുവിള ഹൈക്കോടതിയെ സമീപിച്ചു. തെട്ടുപിന്നാലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നാല് കേസുകള്‍ കുരുവിളയ്‌ക്കെതിരെ രജിസ്ടര്‍ ചെയ്യപ്പെട്ടിരുന്നു. ഒരു കേസില്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച കുരുവിള ഇപ്പോള്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്.

LIVE NEWS - ONLINE

  • 1
    19 mins ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 2
    1 hour ago

    ഓണം ബംബര്‍ തൃശൂരില്‍

  • 3
    2 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 4
    4 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 5
    5 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    6 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 7
    6 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 8
    6 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 9
    7 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല