Saturday, January 19th, 2019

വ്യവസായ പാര്‍ക്ക് ഉടന്‍ തുടങ്ങണം

കണ്ണൂര്‍ വിമാനത്താവളവും അഴീക്കല്‍ പോര്‍ട്ടും യാഥാര്‍ത്ഥ്യമാവുന്നതോടൊപ്പം ഒട്ടേറെ വ്യവസായ വാണിജ്യ സംരംഭങ്ങള്‍ക്കും സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലയില്‍ സാധ്യതയുണ്ടെന്ന പ്രതീക്ഷയിലാണ് ഇന്നാട്ടിലെ യുവാക്കള്‍. സ്വന്തം നാട്ടില്‍ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നതിനാല്‍ അവര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂരിനടുത്ത പുല്ലൂപ്പാറയില്‍ ആരംഭിക്കാനിരുന്ന സൈബര്‍ പാര്‍ക്ക് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വേണ്ടെന്ന് വെച്ചതില്‍ നാട്ടുകാര്‍ക്ക് നിരാശയുണ്ട്. 2011 ജനുവരിയില്‍ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തറക്കല്ലിട്ട സൈബര്‍ പാര്‍ക്ക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബി ടെക്കും ഡിപ്ലോമയും നേടിയ ഇന്നാട്ടിലെ യുവാക്കളുടെ … Continue reading "വ്യവസായ പാര്‍ക്ക് ഉടന്‍ തുടങ്ങണം"

Published On:May 25, 2018 | 1:33 pm

കണ്ണൂര്‍ വിമാനത്താവളവും അഴീക്കല്‍ പോര്‍ട്ടും യാഥാര്‍ത്ഥ്യമാവുന്നതോടൊപ്പം ഒട്ടേറെ വ്യവസായ വാണിജ്യ സംരംഭങ്ങള്‍ക്കും സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലയില്‍ സാധ്യതയുണ്ടെന്ന പ്രതീക്ഷയിലാണ് ഇന്നാട്ടിലെ യുവാക്കള്‍. സ്വന്തം നാട്ടില്‍ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നതിനാല്‍ അവര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂരിനടുത്ത പുല്ലൂപ്പാറയില്‍ ആരംഭിക്കാനിരുന്ന സൈബര്‍ പാര്‍ക്ക് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വേണ്ടെന്ന് വെച്ചതില്‍ നാട്ടുകാര്‍ക്ക് നിരാശയുണ്ട്. 2011 ജനുവരിയില്‍ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തറക്കല്ലിട്ട സൈബര്‍ പാര്‍ക്ക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബി ടെക്കും ഡിപ്ലോമയും നേടിയ ഇന്നാട്ടിലെ യുവാക്കളുടെ പ്രതീക്ഷയായിരുന്നു. വടക്കന്‍ ജില്ലകളോട് സാധാരണ കാണിക്കാറുള്ള അവഗണന സൈബര്‍ പാര്‍ക്കിന്റെ കാര്യത്തിലുമുണ്ടായി. 2014ല്‍ സൈബര്‍ പാര്‍ക്കിലേക്കുള്ള റോഡ്, കെട്ടിടം, അനുബന്ധ സൗകര്യങ്ങള്‍ എല്ലാം ഉടനുണ്ടാകുമെന്ന് അന്നത്തെ വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ അറിയിച്ചിരുന്നു. 50,000 ച.അടിയിലുള്ള കെട്ടിടം നിര്‍മ്മിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതിനായി നബാര്‍ഡില്‍ നിന്ന് 21.40 കോടി രൂപ വായ്പയും ലഭിച്ചിരുന്നു. സൈബര്‍ പാര്‍ക്കിനുള്ള ചുറ്റുമതില്‍ നിര്‍മ്മിച്ചതല്ലാതെ തുടര്‍നടപടികളുണ്ടായില്ല. ഇതേപറ്റി അന്വേഷിക്കാനോ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താനോ രാഷ്ട്രീയ സംഘടനകളോ ജനപ്രതിനിധികളൊ തയ്യാറായില്ല. ഒടുവില്‍ സൈബര്‍ പാര്‍ക്ക് പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സൈബര്‍പാര്‍ക്ക് ഒരു വ്യവസായ പാര്‍ക്കായി മാറ്റുമെന്നും അതിനുള്ള പ്രവര്‍ത്തനം ഉടനെ തുടങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.
രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ഈ അവസരത്തിലെങ്കിലും വ്യവസായ പാര്‍ക്കിനായുള്ള പ്രവര്‍ത്തനം തുടങ്ങാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഈ സര്‍ക്കാറിന്റെ കാലത്ത് തന്നെ വ്യവസായ പാര്‍ക്ക് തുറന്നാല്‍ അഭ്യസ്ഥവിദ്യരായ ഒട്ടേറെ യുവാക്കള്‍ രക്ഷപ്പെടും. തുച്ഛമായ വരുമാനത്തില്‍ അന്യസംസ്ഥാനങ്ങളിലും അന്യരാജ്യങ്ങളിലും ജോലി ചെയ്യുന്ന ഐ ടി ബിരുദധാരികള്‍ക്കും പുതിയ സംരംഭത്തില്‍ പ്രതീക്ഷയുണ്ട്. എരമം പുല്ലുപാറയില്‍ വ്യവസായ പാര്‍ക്കിനായി കണ്ടെത്തിയ സ്ഥലം വ്യവസായ നടത്തിപ്പിന് അനുയോജ്യമാണ്. വിമാനത്താവളം, അഴീക്കല്‍ തുറമുഖം, വ്യവസായ പാര്‍ക്ക്, കൈത്തറി വികസനം തുടങ്ങിയവ നിരവധി അനുബന്ധ തൊഴിലവസരങ്ങള്‍ക്കും സാധ്യതയുള്ള സംരംഭങ്ങളാണ്. ഇതൊക്കെ ജനം പ്രതീക്ഷയോടെ നോക്കിക്കാണുന്ന പദ്ധതികളുമാണ്. സര്‍ക്കാറിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ടിയിരിക്കുന്നു.

LIVE NEWS - ONLINE

 • 1
  58 mins ago

  കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

 • 2
  3 hours ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 3
  6 hours ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

 • 4
  7 hours ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 5
  7 hours ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 6
  8 hours ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 7
  8 hours ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 8
  9 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

 • 9
  10 hours ago

  സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു