Sunday, November 18th, 2018

സുപ്രീം കോടതി ജഡ്ജിയായി ഇന്ദു മല്‍ഹോത്ര ഇന്ന് സത്യപ്രതിജ്ഞ ചെയ്തു

രാവിലെ 10.30 ന് ഒന്നാം നമ്പര്‍ കോടതിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.

Published On:Apr 27, 2018 | 11:35 am

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടെ മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര സുപ്രീംകോടതി ജഡ്ജിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10.30 ന് ഒന്നാം നമ്പര്‍ കോടതിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സത്യവാചകം ചൊല്ലിക്കൊടുത്തു. മുതിര്‍ന്ന അഭിഭാഷകരില്‍ നിന്നു നേരിട്ട് സുപ്രീം കോടതി ജഡ്ജിയാകുന്ന ആദ്യവനിതയാണ് അറുപത്തിയൊന്നു കാരിയായ മല്‍ഹോത്ര. 30 വര്‍ഷമായി ഡല്‍ഹിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഇന്ദു മല്‍ഹോത്ര. സുപ്രീംകോടതി ജഡ്ജിയാകുന്ന ഏഴാമത്തെ വനിതയും, ബംഗളൂരു സ്വദേശിയുമാണ് ഇന്ദു മല്‍ഹോത്ര. അതിനിടെ, ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമനം ചര്‍ച്ച ചെയ്യാന്‍ കൊളീജിയം എന്നുചേരണമെന്ന് ഇന്ന് തീരുമാനിച്ചേക്കും. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിന്റെ നിയമനത്തില്‍ തീരുമാനമാകുന്നതുവരെ ഇന്ദു മല്‍ഹോത്രയുടെ നിയമനം സ്‌റ്റേ ചെയ്യണമെന്ന സുപ്രീംകോടതി അഭിഭാഷകരുടെ ആവശ്യം ഇന്നലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തളളിയിരുന്നു. ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചുകൊണ്ടുളള ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ ഇന്നലെത്തന്നെ കൈമാറി. തുടര്‍ന്നാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചത്. മൂന്നു മാസത്തിലധികം തടഞ്ഞുവച്ചശേഷമാണ് ഇന്ദു മല്‍ഹോത്രയുടെ നിയമനം കേന്ദ്രം അംഗീകരിച്ചത്.
സുപ്രീംകോടതിയില്‍ ഇപ്പോള്‍ ആര്‍. ഭാനുമതി മാത്രമാണ് വനിതാ ജഡ്ജിയായിട്ടുള്ളത്. ഫാത്തിമാ ബീവി, സുജാതാ മനോഹര്‍, റുമാ പാല്‍, ഗ്യാന്‍ സുധാ മിശ്ര, രഞ്ജനാ ദേശായി എന്നിവരാണ് മുന്‍പുണ്ടായിരുന്ന വനിതാ ജഡ്ജിമാര്‍.

LIVE NEWS - ONLINE

  • 1
    16 mins ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 2
    2 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 3
    2 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 4
    2 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 5
    16 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 6
    16 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 7
    20 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 8
    1 day ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 9
    1 day ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം