Wednesday, August 21st, 2019

ഇന്ദിരാ ഗാന്ധി നല്‍കിയ സംഭാവനകള്‍ കാണാതിരിക്കാനാവില്ല: ശിവസേന

മഹാരാഷ് ട്രയില്‍ ബിജെപിയുമായി ഇനി സഖ്യമില്ല എന്ന് പ്രഖ്യാപിച്ച് അടുത്ത തെരഞ്ഞെടുപ്പിന് കോപ്പുകൂട്ടുകയാണ് ശിവസേന.

Published On:Jul 2, 2018 | 11:28 am

ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധി രാജ്യത്തിനായി നല്‍കിയ സംഭാവനകള്‍ കാണാതിരിക്കാന്‍ കഴിയില്ലെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ എം.പിയായ സഞ്ജയ് റൗട്ട് തന്റെ കോളത്തിലാണു ഇന്ദിരയുടെ സംഭാവനകളെ പ്രകീര്‍ത്തിക്കുന്ന ലേഖനമുള്ളത്. അടിയന്തരാവസ്ഥ പിന്‍വലിച്ച് 1977 ല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചത് ഇതേ ഇന്ദിര തന്നെയായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടു. അപ്പോഴും അവര്‍ ജനാധിപത്യത്തിന് അനുകൂലമായിരുന്നു എന്നത് മറന്നുകൂടാ.
ദേശീയ നേതാക്കളായ ജവഹര്‍ലാല്‍ നെഹ്‌റു, മഹാത്മാ ഗാന്ധി, സര്‍ദാര്‍ പട്ടേല്‍, രാജേന്ദ്ര പ്രസാദ്, ബി.ആര്‍ അംബേദ്കര്‍, നേതാജി ബോസ്, വീര്‍ സവര്‍ക്കര്‍ എന്നിവരുടെ സംഭാവനകളെ തള്ളിക്കളയുന്നത് രാജ്യദ്രോഹം തന്നെയാണെന്നും ലേഖനം പറയുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ കറുത്ത ദിനമെന്ന് വിശേഷിപ്പിക്കാമെങ്കില്‍ അതുപോലെ കറുത്ത ദിനങ്ങള്‍ വേറെയുമുണ്ട്. നോട്ട് നിരോധനം പ്രഖ്യാപിച്ചതും അതേ പോലെ ഒരു കറുത്ത ദിനമായി വിശേഷിപ്പിക്കാവുന്നതാണ്.
1975 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്ന ഒറ്റ തീരുമാനത്തിന്റെ പേരില്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ സംഭവനകള്‍ അഗണിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറയുന്നു. ഇന്ദിരയോളം സംഭാവന മറ്റാരും ഇന്ത്യക്കു വേണ്ടി ചെയ്തിട്ടില്ലെന്നും ലേഖനം പറയുന്നു
മഹാരാഷ് ട്രയില്‍ ബിജെപിയുമായി ഇനി സഖ്യമില്ല എന്ന് പ്രഖ്യാപിച്ച് അടുത്ത തെരഞ്ഞെടുപ്പിന് കോപ്പുകൂട്ടുകയാണ് ശിവസേന. ഇത് ആദ്യമായല്ല ശിവസേന ബി ജെപിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തുന്നത്.
അടിയന്തരാവസ്ഥയും കുടുംബാധിപത്യവും ഉന്നയിച്ച് മോദിയും ജെയ്റ്റ്‌ലിയും കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രത്യാഘാതം അനുഭവിക്കേണ്ടി വന്ന ജോര്‍ജ് ഫര്‍ണാണ്ടസിനെ പോലുള്ളവര്‍ക്കാണ് അടിയന്തരാവസ്ഥക്കെതിരെ പ്രതികരിക്കാന്‍ അവകാശമുള്ളതെന്നും റൗട്ടിന്റെ ലേഖനത്തില്‍ പറയുന്നു. അന്ന് ജനിച്ചിട്ട് പോലുമില്ലാത്തവരൊക്കെയാണ് ഇപ്പോള്‍ അടിയന്തരാവസ്ഥയെ വിമര്‍ശിക്കുന്നത്. രാജ്യത്തിന് കൂടുതല്‍ അച്ചടക്കമുണ്ടാകുമെങ്കില്‍ അടിയന്തരാവസ്ഥ അഭികാമ്യമാണെന്ന് ബാല്‍ താക്കറെ പറഞ്ഞിട്ടുണ്ട്.

LIVE NEWS - ONLINE

 • 1
  12 hours ago

  സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

 • 2
  13 hours ago

  പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

 • 3
  15 hours ago

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

 • 4
  18 hours ago

  കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

 • 5
  20 hours ago

  ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

 • 6
  20 hours ago

  കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

 • 7
  20 hours ago

  നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

 • 8
  20 hours ago

  ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

 • 9
  20 hours ago

  മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു