Monday, August 26th, 2019

വ്യാജ റിക്രൂട്ട്‌മെന്റ്‌; 30 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അമേരിക്കയില്‍ നിന്ന് മടങ്ങി

തട്ടിപ്പില്‍ റിക്രൂട്ടര്‍മാറായി പ്രവര്‍ത്തിച്ച എട്ട് വിദ്യാര്‍ഥികളും അറസ്റ്റിലായിട്ടുണ്ട്.

Published On:Feb 8, 2019 | 9:12 am

ഹൈദരാബാദ്: ആന്ധ്ര തെലങ്കാന സ്വദേശികളായ 30 വിദ്യാര്‍ഥികള്‍ അമേരിക്കയില്‍ നിന്ന് മടങ്ങി. വ്യാജ സര്‍വകലാശാലയില്‍ പ്രവേശനം നേടിയതിനെ തുടര്‍ന്ന് 129 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യു.എസില്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് ഇവരുടെ മടക്കം. ഇവര്‍ക്കെതിരെ നോട്ടീസോ അറസ്റ്റ് വാറണ്ടോ ഇല്ലെന്ന് അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന തെലുഗു സംഘടന അറിയിച്ചു. തിരികെ പോരുക എന്നതാണ് ഇവര്‍ക്ക് മുന്നിലുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗമെന്നും സംഘടന വ്യക്തമാക്കി.
യു.എസില്‍ അറസ്റ്റിലായ 129 വിദ്യാര്‍ഥികളും തെലങ്കാന, ആന്ധ്രസ്വദേശികളാണ്. ഇവര്‍ അറസ്റ്റില്‍ തന്നെ തുടരുകയാണ്. യു.എസ് അധികൃതര്‍ രൂപീകരിച്ച വ്യാജ സര്‍വകലാശാലയില്‍ 600 വിദ്യാര്‍ഥികളാണ് പേര് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 90 ശതമാനവും ഇന്ത്യന്‍ വിദ്യാര്‍ഥികളും അവരില്‍ 80 ശതമാനവും ആന്ധ്ര തെലങ്കാന സ്വദേശികളുമാണ്. വിസ തട്ടിപ്പില്‍ റിക്രൂട്ടര്‍മാറായി പ്രവര്‍ത്തിച്ച എട്ട് വിദ്യാര്‍ഥികളും അറസ്റ്റിലായിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    23 mins ago

    കറുപ്പിനഴക്…

  • 2
    1 hour ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 3
    1 hour ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 4
    1 hour ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 5
    2 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം

  • 6
    2 hours ago

    മന്‍മോഹന്‍ സിംഗിനുള്ള പ്രത്യേക സുരക്ഷ പിന്‍വലിച്ചു

  • 7
    3 hours ago

    യുവതിയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

  • 8
    3 hours ago

    ജി-7 ഉച്ചകോടിക്കിടെ മോദിയും ട്രംപും കൂടിക്കാഴ്ച നടത്തും

  • 9
    3 hours ago

    കുട്ടിക്കാനത്തിനടുത്ത്് ചരക്കു ലോറി മറിഞ്ഞ് മൂന്നുമരണം