Friday, July 19th, 2019

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ കണ്ടുപിടിത്തം അമേരിക്കക്ക് നേട്ടമാവുന്നു

          ന്യൂയോര്‍ക്ക്: ലിപിമാറ്റത്തിലൂടേ കോടികള്‍ സമ്പാദിക്കാമെന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ കണ്ടുപിടിത്തം അമേരിക്കയില്‍ ശ്രദ്ധേമാവുന്നു. ഇന്ത്യന്‍ വംശജനും പിറ്റ്‌സ്ബറൊ മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ സുവിര്‍ മിര്‍ച്ചന്ദാനിയാണ് കണ്ടുപിടുത്തം നടത്തിയത്. ഫെഡറല്‍ സര്‍ക്കാര്‍ ഔദ്യോഗിക എഴുത്തുകുത്തുകള്‍ക്കായി ഗരമണ്ട് ലിപി ഉപയോഗിച്ചാല്‍ മഷിച്ചെലവില്‍ അമേരിക്കന്‍ സര്‍ക്കാറിന് 40 കോടി ഡോളര്‍ (ഏകദേശം 2400 കോടി രൂപ) ലാഭിക്കാനാവുമെന്നാണ് മിര്‍ച്ചന്ദാനിയുടെ കണ്ടെത്തല്‍. സ്‌കൂളിലെ ശാസ്ത്ര പ്രോജക്ടിനായി ചെലവുചുരുക്കാനുള്ള മാര്‍ഗങ്ങള്‍ ടൈപ്പ് ചെയ്യുമ്പോഴാണ് സുവിറിന് പുതിയ ആശയം ലഭിച്ചത്. … Continue reading "ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ കണ്ടുപിടിത്തം അമേരിക്കക്ക് നേട്ടമാവുന്നു"

Published On:Mar 31, 2014 | 11:32 am

Suvir Mirchandani Full

 

 

 

 

 

ന്യൂയോര്‍ക്ക്: ലിപിമാറ്റത്തിലൂടേ കോടികള്‍ സമ്പാദിക്കാമെന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ കണ്ടുപിടിത്തം അമേരിക്കയില്‍ ശ്രദ്ധേമാവുന്നു. ഇന്ത്യന്‍ വംശജനും പിറ്റ്‌സ്ബറൊ മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ സുവിര്‍ മിര്‍ച്ചന്ദാനിയാണ് കണ്ടുപിടുത്തം നടത്തിയത്. ഫെഡറല്‍ സര്‍ക്കാര്‍ ഔദ്യോഗിക എഴുത്തുകുത്തുകള്‍ക്കായി ഗരമണ്ട് ലിപി ഉപയോഗിച്ചാല്‍ മഷിച്ചെലവില്‍ അമേരിക്കന്‍ സര്‍ക്കാറിന് 40 കോടി ഡോളര്‍ (ഏകദേശം 2400 കോടി രൂപ) ലാഭിക്കാനാവുമെന്നാണ് മിര്‍ച്ചന്ദാനിയുടെ കണ്ടെത്തല്‍.
സ്‌കൂളിലെ ശാസ്ത്ര പ്രോജക്ടിനായി ചെലവുചുരുക്കാനുള്ള മാര്‍ഗങ്ങള്‍ ടൈപ്പ് ചെയ്യുമ്പോഴാണ് സുവിറിന് പുതിയ ആശയം ലഭിച്ചത്. ഗരമണ്ട്, ടൈംസ് ന്യൂറോമന്‍, സെഞ്ച്വറി ഗോത്തിക്ക് തുടങ്ങി വിവിധ ലിപികള്‍ ഉപയോഗിക്കുമ്പോള്‍ മഷിയുടെ അളവില്‍ വ്യത്യാസമുണ്ടാവുന്നത് സുവിര്‍ ശ്രദ്ധിച്ചു. മെലിഞ്ഞ ഫോണ്ടായ ഗരമണ്ട് ഉപയോഗിക്കുമ്പോഴാണ് ഏറ്റവും കുറച്ച് മഷിവേണ്ടിവരുന്നതെന്ന് സുവിര്‍ കണ്ടെത്തി. സുവിറിന്റെ കണ്ടെത്തല്‍ ജേണല്‍ ഓഫ് എമര്‍ജിങ് ഇന്‍വെസ്റ്റിഗേറ്റേഴ്‌സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    58 mins ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 2
    2 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 3
    5 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 4
    6 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 5
    6 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 6
    6 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 7
    6 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം

  • 8
    6 hours ago

    പശുമോഷ്ടാക്കളെന്ന് സംശയിച്ച് മൂന്ന് പേരെ തല്ലിക്കൊന്നു

  • 9
    7 hours ago

    കാമ്പസുകളില്‍ എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണം: കാനം