2019 മാര്‍ച്ച് മാസത്തോടെ 8,500 സ്റ്റേഷനുകളിലും പദ്ധതി നടപ്പാക്കും.
2019 മാര്‍ച്ച് മാസത്തോടെ 8,500 സ്റ്റേഷനുകളിലും പദ്ധതി നടപ്പാക്കും.
രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ഇന്ത്യന്‍ റെയില്‍വെ വൈഫൈ സൗകര്യമൊരുക്കും. ഗ്രാമീണ മേഖലകള്‍ ഉള്‍പ്പെടെ എല്ലാ സ്റ്റേഷനുകളിലാണ് വൈഫൈ വരുന്നത്. 700 കോടി രൂപയാണ് ചിലവായി കണക്കാക്കുന്നത്. രാജ്യത്തെ 216 പ്രധാന റെയില്‍വെ സ്റ്റേഷനുകളില്‍ ഇതിനോടകം വൈഫൈ ആരംഭിച്ചിട്ടുണ്ട്. 70 ലക്ഷം യാത്രക്കാര്‍ക്കാണ് സൗജന്യ വൈഫൈ ഉപയോഗിക്കാനുള്ള അവസരം ലഭിച്ചത്. 1,200 സ്റ്റേഷനുകളില്‍ വൈഫൈ സേവനം നല്‍കുന്നത് പ്രധാനമായും ട്രെയിന്‍ യാത്രക്കാര്‍ക്കാണ് പ്രയോജനകരമാവുക. 7,300 സ്റ്റേഷനുകളില്‍ വൈഫൈ ലഭ്യമാക്കുന്നുവഴി യാത്രക്കാര്‍ക്കും അതുപോലെ ഉള്‍നാടുകളിലെ പ്രദേശവാസികള്‍ക്കും പ്രയോജനം ലഭിക്കുമെന്നും പദ്ധതിയില്‍ കണക്കാക്കപ്പെടുന്നു. 2018 മാര്‍ച്ചിനുള്ളില്‍ 600 സ്റ്റേഷനുകളില്‍ വൈഫെ നല്‍കും എന്നാണ് പറഞ്ഞത്. 2019 മാര്‍ച്ച് മാസത്തോടെ 8,500 സ്റ്റേഷനുകളിലും പദ്ധതി നടപ്പാക്കും. ഗ്രാമീണ മേഖലയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ഡിജിറ്റല്‍ ബാങ്കിങ്, ആധാര്‍ ജനറേഷന്‍സ, ജനന മരണ സര്ട്ടിഫിക്കറ്റുകളുള്പ്പടെയുള്ള സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കുന്ന വൈഫൈ സൗകരത്തോടുകൂടിയ ബൂത്തുകളും സ്ഥാപിക്കും.