മികവിലേക്ക് കൂകിപ്പാഞ്ഞ് ഇന്ത്യന്‍ റെയില്‍വെ
ഇന്ത്യന്‍ റെയില്‍വെ മികവിലേക്ക് കൂകിപ്പായുന്നു. ഒരു വര്‍ഷം യാത്ര ചെയ്യുന്നവരുടെ എണ്ണം കണക്കിലെടുത്താല്‍ ഗണ്യമായ വര്‍ധനവാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 800 കോടി യാത്രക്കാരാണ് വര്‍ഷം തോറും ഇന്ത്യന്‍ റെയില്‍വേയില്‍ സഞ്ചരിക്കുന്നത്. 1,000 ദശലക്ഷം ടണ്‍ ചരക്കും ഒരു വര്‍ഷം കൈകാര്യം ചെയ്യുന്നു. 14 ലക്ഷം ജീവനക്കാരാണ് റെയില്‍വേയുടെ പ്രയാണത്തിനു പിന്നിലെ ചാലക ശക്തി. ഇന്ത്യന്‍ റെയില്‍വേ ശൃംഖലയുടെ വലിപ്പം 1950നെ അപേക്ഷിച്ച് 20 ശതമാനം കൂടിയിട്ടുണ്ട്. ട്രാക്കിന്റെ നീളം 70,000 കി.മീറ്ററില്‍ നിന്ന് 50 ശതമാനം കൂടി … Continue reading "മികവിലേക്ക് കൂകിപ്പാഞ്ഞ് ഇന്ത്യന്‍ റെയില്‍വെ"
Published On:Sep 14, 2013 | 4:34 pm

ഇന്ത്യന്‍ റെയില്‍വെ മികവിലേക്ക് കൂകിപ്പായുന്നു. ഒരു വര്‍ഷം യാത്ര ചെയ്യുന്നവരുടെ എണ്ണം കണക്കിലെടുത്താല്‍ ഗണ്യമായ വര്‍ധനവാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 800 കോടി യാത്രക്കാരാണ് വര്‍ഷം തോറും ഇന്ത്യന്‍ റെയില്‍വേയില്‍ സഞ്ചരിക്കുന്നത്. 1,000 ദശലക്ഷം ടണ്‍ ചരക്കും ഒരു വര്‍ഷം കൈകാര്യം ചെയ്യുന്നു. 14 ലക്ഷം ജീവനക്കാരാണ് റെയില്‍വേയുടെ പ്രയാണത്തിനു പിന്നിലെ ചാലക ശക്തി. ഇന്ത്യന്‍ റെയില്‍വേ ശൃംഖലയുടെ വലിപ്പം 1950നെ അപേക്ഷിച്ച് 20 ശതമാനം കൂടിയിട്ടുണ്ട്. ട്രാക്കിന്റെ നീളം 70,000 കി.മീറ്ററില്‍ നിന്ന് 50 ശതമാനം കൂടി 1,15,000 കി.മീറ്ററായി. ഗേജ് മാറ്റവും പാത ഇരട്ടിപ്പിക്കലുമാണ് ഈ ശേഷി കൈവരിക്കാന്‍ റെയില്‍വേയെ സഹായിച്ചത്. 12ാം പഞ്ചവത്സര പദ്ധതിയില്‍ 4,000 കി.മീ പുതിയ പാത നിര്‍മ്മാണം, 5,500 കി.മീ ഗേജ് മാറ്റം, 7,653 കി.മീ പാത ഇരട്ടിപ്പിക്കല്‍, 6,500 കി.മീ വൈദ്യുതീകരണം എന്നിവ ചെയ്യാന്‍ പദ്ധതിയിട്ടിട്ടുണ്ട്. കൂടുതല്‍ ശേഷി കൈവരിക്കാന്‍ റെയില്‍വേയ്ക്ക് ഇത് അത്യാവശ്യമാണ്. ഇതിനു പുറമെ ചരക്കുകൈമാറ്റത്തിനു വേണ്ടി മാത്രമുള്ള 3,338 കി.മീ നീളമുള്ള പൂര്‍വ്വ, പശ്ചിമ സമര്‍പ്പിത ചരക്ക് ഇടനാഴികള്‍ (ഇസ്റ്റേണ്‍, വെസ്റ്റേണ്‍) ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറുകള്‍ കമ്മീഷന് ചെയ്യുന്നതോടെ ഈ മേഖലയില്‍ ഇന്ത്യന്‍ റെയില്‍വേ ഒരു വന്‍ കുതിച്ചുചാട്ടം നടത്തും. 32.5 ആക്സില്‍ ലോഡ് ചരക്ക് ശൃംഖലയാണിത്. രണ്ട് ഇടനാഴികളുടെയും നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സ്ഥലമെടുപ്പ് 76% പൂര്‍ത്തിയായി.
2017ഓടെ ഈ സുപ്രധാന ചരക്കു പാതകളുടെ നിര്‍മ്മാണം പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതു കൂടാതെ 4 ചരക്ക് ഇടനാഴികള്‍ കൂടി നിര്‍മ്മിക്കുന്നതിനുള്ള പ്രാഥമിക സര്‍വ്വേകള്‍ നടന്നു കൊണ്ടിരിക്കുന്നു. യാത്രക്കാരുടെ സൗകര്യം വര്ദ്ധിപ്പിപ്പു കൊണ്ട് 24 കോച്ചുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ ഏര്‍പ്പാടാക്കും. യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് ക്ലിപ്തപ്പെടുത്തിയ ഷെഡ്യൂളനുസരിച്ച് പാസഞ്ചര്‍ ട്രെയിനുകള്‍ ക്രമീകരിക്കും. ട്രെയിനിലേക്ക് പിടിച്ചു കയറുന്നതിന്റെ സുരക്ഷിതത്വക്കുറവ് കണക്കിലെടുത്ത് എല്‍.എച്ച്.ബി. കോച്ചുകള്‍ പുറത്തിറക്കും. നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് സഞ്ചരിക്കുന്നതിന് പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡബിള്‍ഡക്കര്‍ കോച്ച് ട്രെയിനുകള്‍ ഇറക്കും. റെയില്‍വെ സ്റ്റേഷനുകളുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.
ചരക്കിന്റെ കാര്യമാണെങ്കില്‍ അത് 1,010 ദശലക്ഷം ടണ്ണാണ് (201213). ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ യു.എസ്.എ, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്കു പിന്നില്‍ നാലാം സ്ഥാനത്തായി ശത ടണ്‍ ക്ലബ്ബിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. വലിപ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ റെയില്‍വേ ശൃംഖലക്ക് ലോകത്ത് മൂന്നാം സ്ഥാനമാണുള്ളത്. 65,187 കി.മീ റൂട്ടും, 9,000 ലോക്കോമോട്ടീവുകളും, 53,000 യാത്രാകോച്ചുകളും, 2.3 ലക്ഷം വാഗണുകളും ആണ് ഇന്ത്യന്‍ റെയില്‍വേയുടെ സമ്പത്ത്. 19,000 ട്രെയിനുകളാണ് ഇന്ത്യന്‍ റെയില്‍വേ ദിനംപ്രതി ഓടിക്കുന്നത്. ഇതില്‍ 12,000 എണ്ണം പാസഞ്ചര്‍ ട്രെയിനുകളും ബാക്കി ചരക്കു വണ്ടികളുമാണ്.