Wednesday, August 21st, 2019

ഭക്ഷണത്തില്‍ കീടം; ഇന്ത്യന്‍ ഭക്ഷണശാല അടച്ചുപൂട്ടി

തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ക്കു ശേഷവും ആരോഗ്യ നിയമങ്ങള്‍ അവഗണിച്ചതിനെ തുടര്‍ന്നാണു നടപടി.

Published On:Apr 18, 2019 | 9:29 am

അബുദാബി: ഭക്ഷണശാലയില്‍ കീടങ്ങളെ കണ്ടെത്തിയതിനെ തുടര്‍ന്ന് യുഎഇയിലെ ഇന്ത്യന്‍ ഭക്ഷണശാല അടച്ചുപൂട്ടി. മുസാഫയിലെ മിദിന്‍ റെസ്റ്റോറന്റാണ് അടപ്പിച്ചത്.
തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ക്കു ശേഷവും ആരോഗ്യ നിയമങ്ങള്‍ അവഗണിച്ചതിനെ തുടര്‍ന്നാണു നടപടിയെന്ന് അബുദാബി ഫുഡ് കണ്ട്രോള്‍ അഥോറിറ്റി (എഡിഎഫ്‌സിഎ) അറിയിച്ചു. കീട നിയന്ത്രണ മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിച്ചെന്നും അഥോറിറ്റി കണ്ടെത്തി.
അനുയോജ്യമല്ലാത്ത താപനിലയിലുള്ള മുറിയിലാണ് റെസ്റ്റോറന്റില്‍ ഭക്ഷണം സൂക്ഷിച്ചിരുന്നത്. റെസ്റ്റോറന്റിന് മുമ്പും മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതായി എഡിഎഫ്‌സിഎ വക്താവ് റാഷിദ് അല്‍ ഖാസിമി പറഞ്ഞു.

 

 

LIVE NEWS - ONLINE

  • 1
    11 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    12 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    14 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    17 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    18 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    18 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    18 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    19 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    19 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു