Monday, February 18th, 2019

രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്; ഡോളറിനെതിരെ 70.07 എന്ന നിലയില്‍

അമേരിക്ക-ടര്‍ക്കി ബന്ധം വഷളായതിനെ തുടര്‍ന്ന് ടര്‍ക്കിഷ് കറന്‍സിയായ ലിറ നേരിട്ട വന്‍ തകര്‍ച്ചയാണ് ആഗോള കറന്‍സി വിപണിയിലും പ്രതിഫലിച്ചത്.

Published On:Aug 14, 2018 | 10:58 am

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കാഡ് തകര്‍ച്ച. ചരിത്രത്തില്‍ ആദ്യമായാണ് രൂപയുടെ മൂല്യം ഇത്രയും താഴുന്നത്.
ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 70.07 എന്ന നിലയിലാണ്. ഡോളറിന് 69.91 എന്ന നിരക്കിലാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. അമേരിക്ക-ടര്‍ക്കി ബന്ധം വഷളായതിനെ തുടര്‍ന്ന് ടര്‍ക്കിഷ് കറന്‍സിയായ ലിറ നേരിട്ട വന്‍ തകര്‍ച്ചയാണ് ആഗോള കറന്‍സി വിപണിയിലും പ്രതിഫലിച്ചത്. തീവ്രവാദത്തെ പ്രോത്‌സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ടര്‍ക്കിക്കെതിരെ അമേരിക്ക വ്യാപാരബന്ധം അവസാനിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. ഇതുമൂലം, ടര്‍ക്കിഷ് ലിറ ഇന്നലെ ഡോളറിനെതിരെ എട്ട് ശതമാനത്തോളം നഷ്ടം നേരിട്ടു. ടര്‍ക്കിക്ക് യൂറോപ്യന്‍ ബാങ്കുകള്‍ 14,000 കോടി ഡോളറോളം വായ്പ നല്‍കിയിട്ടുണ്ട്. ഇതാണ്, ടര്‍ക്കിയുടെ തകര്‍ച്ച യൂറോയെയും ബാധിക്കാനിടയായത്.

LIVE NEWS - ONLINE

  • 1
    4 hours ago

    മിന്നല്‍ ഹര്‍ത്താല്‍: ഡീന്‍ കുര്യക്കോസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 2
    6 hours ago

    പാലക്കാട് പെട്രോള്‍ പമ്പിന് തീപ്പിടിച്ചു

  • 3
    7 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 4
    8 hours ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 5
    20 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 6
    23 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 7
    1 day ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 8
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 9
    1 day ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും