Saturday, January 19th, 2019

വാഹന പരിശോധനക്കിടെ അഞ്ചുലക്ഷം രൂപയുമായി യുവാവ പിടിയില്‍

നെടുങ്കണ്ടം: വാഹന പരിശോധനക്കിടെ അഞ്ചുലക്ഷം രൂപയുമായി യുവാവ പിടിയില്‍. ബസ് യാത്രക്കാരനായ തമിഴ്‌നാട് സ്വദേശിയായ യുവാവാണ് പിടിയിലായത്. പിടിയിലായ ഉടന്‍ രേഖകള്‍ ഹാജരാക്കിയതിനെത്തുടര്‍ന്നു യുവാവിനെ വിട്ടയച്ചു. തമിഴ്‌നാട് തേവാരം സ്വദേശിയായ യുവാവിനെയാണു കമ്പം-നെടുങ്കണ്ടം തമിഴ്‌നാട് കോര്‍പറേഷന്‍ ബസില്‍ നിന്ന് ഇന്നലെ രാവിലെ എക്‌സൈസ് അധികൃതര്‍ പിടികൂടിയത്. കള്ളപ്പണമാണെന്നും ബ്ലേഡ് മാഫിയാ വിതരണത്തിനായി കൊണ്ടുവന്നതാണെന്നും പ്രചാരണമുണ്ടായത് യുവാവിനെ സംശയത്തിന്റെ നിഴലിലാക്കി. പരിശോധനയ്ക്കിടയില്‍ ബാഗിനുള്ളില്‍ സൂക്ഷിച്ചനിലയില്‍ കണ്ടെത്തിയ പണത്തിന്റെ ഉറവിടം സംബന്ധിച്ചു യുവാവ് കൃത്യമായ വിവരങ്ങള്‍ നല്‍കാതിരുന്നതിനെത്തുടര്‍ന്നാണ് എക്‌സൈസ് അധികൃതര്‍ … Continue reading "വാഹന പരിശോധനക്കിടെ അഞ്ചുലക്ഷം രൂപയുമായി യുവാവ പിടിയില്‍"

Published On:Oct 17, 2013 | 12:40 pm

നെടുങ്കണ്ടം: വാഹന പരിശോധനക്കിടെ അഞ്ചുലക്ഷം രൂപയുമായി യുവാവ പിടിയില്‍. ബസ് യാത്രക്കാരനായ തമിഴ്‌നാട് സ്വദേശിയായ യുവാവാണ് പിടിയിലായത്. പിടിയിലായ ഉടന്‍ രേഖകള്‍ ഹാജരാക്കിയതിനെത്തുടര്‍ന്നു യുവാവിനെ വിട്ടയച്ചു. തമിഴ്‌നാട് തേവാരം സ്വദേശിയായ യുവാവിനെയാണു കമ്പം-നെടുങ്കണ്ടം തമിഴ്‌നാട് കോര്‍പറേഷന്‍ ബസില്‍ നിന്ന് ഇന്നലെ രാവിലെ എക്‌സൈസ് അധികൃതര്‍ പിടികൂടിയത്. കള്ളപ്പണമാണെന്നും ബ്ലേഡ് മാഫിയാ വിതരണത്തിനായി കൊണ്ടുവന്നതാണെന്നും പ്രചാരണമുണ്ടായത് യുവാവിനെ സംശയത്തിന്റെ നിഴലിലാക്കി. പരിശോധനയ്ക്കിടയില്‍ ബാഗിനുള്ളില്‍ സൂക്ഷിച്ചനിലയില്‍ കണ്ടെത്തിയ പണത്തിന്റെ ഉറവിടം സംബന്ധിച്ചു യുവാവ് കൃത്യമായ വിവരങ്ങള്‍ നല്‍കാതിരുന്നതിനെത്തുടര്‍ന്നാണ് എക്‌സൈസ് അധികൃതര്‍ പിടികൂടി കമ്പംമെട്ട് പൊലീസിനു കൈമാറിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മുണ്ടിയെരുമയിലെ ഏലക്കാ വ്യാപാരിക്കു നല്‍കാനായി തേവാരത്തുനിന്നു നല്‍കിയ പണമാണിതെന്നു തിരിച്ചറിഞ്ഞു.

LIVE NEWS - ONLINE

  • 1
    2 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 2
    5 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 3
    6 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 4
    6 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 5
    7 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    7 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    8 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 8
    9 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 9
    9 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്