Tuesday, September 25th, 2018

സിനിമകള്‍ക്ക് ഇനി സെന്‍സറിംഗില്ല; ക്ലാസിഫിക്കേഷന്‍ മാത്രം

        ന്യൂഡല്‍ഹി: സിനിമകളിലെ രംഗങ്ങളും സംഭാഷണങ്ങളും മുറിച്ചുമാറ്റുന്ന സെന്‍സര്‍ബോര്‍ഡിന്റെ നടപടികള്‍ ഇനിയില്ല. പകരമായി പുതിയ രീതിയായ ക്ലാസിഫിക്കേഷനായിരിക്കും ഉണ്ടാകുക. ശ്യാം ബെനഗല്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗീകരിച്ചതോടെയാണ് സിനിമാ സര്‍ട്ടിഫിക്കേഷന് പുതിയ രീതി വരുന്നത്. സിനിമ പ്രദര്‍ശനം സംബന്ധിച്ച കേന്ദ്ര നിയമത്തില്‍ അഴിച്ചുപണി ആവശ്യപ്പെട്ടുകൊണ്ടുള്ള നിര്‍ദ്ദേശങ്ങളാണ് ശ്യാം ബെനഗല്‍ കമ്മിറ്റി സമര്‍പ്പിച്ചിട്ടുള്ളത്. ചലച്ചിത്രങ്ങളെ യു, യുഎ, എ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി വര്‍ഗ്ഗീകരിക്കുന്ന രീതിക്ക് പകരം, സിനിമയുടെ … Continue reading "സിനിമകള്‍ക്ക് ഇനി സെന്‍സറിംഗില്ല; ക്ലാസിഫിക്കേഷന്‍ മാത്രം"

Published On:Nov 8, 2016 | 7:18 pm

censor-board-full

 

 

 

 
ന്യൂഡല്‍ഹി: സിനിമകളിലെ രംഗങ്ങളും സംഭാഷണങ്ങളും മുറിച്ചുമാറ്റുന്ന സെന്‍സര്‍ബോര്‍ഡിന്റെ നടപടികള്‍ ഇനിയില്ല. പകരമായി പുതിയ രീതിയായ ക്ലാസിഫിക്കേഷനായിരിക്കും ഉണ്ടാകുക. ശ്യാം ബെനഗല്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗീകരിച്ചതോടെയാണ് സിനിമാ സര്‍ട്ടിഫിക്കേഷന് പുതിയ രീതി വരുന്നത്. സിനിമ പ്രദര്‍ശനം സംബന്ധിച്ച കേന്ദ്ര നിയമത്തില്‍ അഴിച്ചുപണി ആവശ്യപ്പെട്ടുകൊണ്ടുള്ള നിര്‍ദ്ദേശങ്ങളാണ് ശ്യാം ബെനഗല്‍ കമ്മിറ്റി സമര്‍പ്പിച്ചിട്ടുള്ളത്. ചലച്ചിത്രങ്ങളെ യു, യുഎ, എ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി വര്‍ഗ്ഗീകരിക്കുന്ന രീതിക്ക് പകരം, സിനിമയുടെ ഉള്ളടക്കത്തിനനുസരിച്ച് കൂടുതല്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തി രംഗങ്ങള്‍ മുറിച്ചുമാറ്റുന്ന രീതി ഒഴിവാക്കാനാണ് കമ്മിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനുപകരം, സിനിമയുടെ ഉള്ളടക്കത്തിനനുസരിച്ച് കൂടുതല്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തി രംഗങ്ങള്‍ മുറിച്ചുമാറ്റുന്ന രീതി ഒഴിവാക്കാനാണ് കമ്മിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്. യു, യുഎ എന്നീ വിഭാഗങ്ങള്‍ യുഎ 12 പ്ലസ്, യുഎ 15 പ്ലസ് എന്നിങ്ങനെ വര്‍ഗീകരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കണം. കൂടുതല്‍ ലൈംഗീക ഉള്ളടക്കമുള്ള ചിത്രങ്ങള്‍ എ, എ/സി (അഡള്‍ട്ട് വിത്ത് കോഷന്‍) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും കമ്മിറ്റി നിര്‍ദേശത്തില്‍ പറയുന്നു. പ്രകടമായ ലൈംഗിക രംഗങ്ങളും നഗ്‌നതയും കാണിക്കുന്ന ചിത്രങ്ങള്‍ക്കാണ് എ/സി സര്‍ട്ടിഫിക്കറ്റ് നല്‍കുക. ഇത്തരം സിനിമകള്‍ ചാനലില്‍ പ്രക്ഷേപണം ചെയ്യുന്നത് സംബന്ധിച്ച് ബെനഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന് അയച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ നിലവിലെ സിനിമാറ്റോഗ്രാഫ് ആക്ട് ഭേദഗതി ചെയ്താല്‍ മാത്രമേ പ്രാബല്യത്തില്‍ വരൂ.

LIVE NEWS - ONLINE

  • 1
    11 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    13 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    14 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    18 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    18 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    19 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    20 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    20 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    20 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു