Friday, September 21st, 2018

20 സെക്കന്റ് കൊണ്ട് മൊബൈല്‍ ചാര്‍ജു ചെയ്യാം ; ഇന്ത്യന്‍ വംശജക്ക് അംഗീകാരം

വാഷിംഗ്ടണ്‍ : ഇരുപത് സെക്കന്റ് കൊണ്ട് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഉപകരണം കണ്ടുപിടിച്ച ഇന്ത്യന്‍ വംശജക്ക് അമേരിക്കയില്‍ അംഗീകാരം. കാലിഫോര്‍ണിയയിലെ സാരട്ടോഗയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജ ഈഷ ഖേറിനാണ് വിപ്ലവകരമായ കണ്ടു പിടുത്തത്തിന് ഇന്റല്‍ കോര്‍പറേഷന്റെ യുവ ശാസ്ത്രപ്രതിഭക്കുള്ള ബഹുമതി ലഭിച്ചത്. കേവലം ഇരുപത് മിനിറ്റു കൊണ്ട് മൊബൈല്‍ ഫോണ്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഒരു സൂപ്പര്‍ കപ്പാസിറ്ററാണ്‍ ഈഷ കണ്ടു പിടിച്ചത്. ഫോണ്‍ ബാറ്ററിക്കുള്ളില്‍ സ്ഥാപിക്കാന്‍ കഴിയുന്ന ഈ ചെറിയ കപ്പാസിറ്റര്‍ … Continue reading "20 സെക്കന്റ് കൊണ്ട് മൊബൈല്‍ ചാര്‍ജു ചെയ്യാം ; ഇന്ത്യന്‍ വംശജക്ക് അംഗീകാരം"

Published On:May 21, 2013 | 12:01 pm

EESHA-KHERവാഷിംഗ്ടണ്‍ : ഇരുപത് സെക്കന്റ് കൊണ്ട് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഉപകരണം കണ്ടുപിടിച്ച ഇന്ത്യന്‍ വംശജക്ക് അമേരിക്കയില്‍ അംഗീകാരം. കാലിഫോര്‍ണിയയിലെ സാരട്ടോഗയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജ ഈഷ ഖേറിനാണ് വിപ്ലവകരമായ കണ്ടു പിടുത്തത്തിന് ഇന്റല്‍ കോര്‍പറേഷന്റെ യുവ ശാസ്ത്രപ്രതിഭക്കുള്ള ബഹുമതി ലഭിച്ചത്.
കേവലം ഇരുപത് മിനിറ്റു കൊണ്ട് മൊബൈല്‍ ഫോണ്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഒരു സൂപ്പര്‍ കപ്പാസിറ്ററാണ്‍ ഈഷ കണ്ടു പിടിച്ചത്. ഫോണ്‍ ബാറ്ററിക്കുള്ളില്‍ സ്ഥാപിക്കാന്‍ കഴിയുന്ന ഈ ചെറിയ കപ്പാസിറ്റര്‍ അതിവേഗം ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്നു. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഒരു ചെറിയ സ്ഥലത്ത് ധാരാളം ഊര്‍ജം ശേഖരിക്കുന്ന തരത്തിലാണ് ഈ സൂപ്പര്‍ കപ്പാസിറ്റര്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്. പത്തായിരം തവണയോളം റീചാര്‍ജ് ചെയ്യാന്‍ ഇതിന് കഴിയുമെന്ന് ഈഷ അവകാശപ്പെട്ടു.
സ്വന്തം മൊബൈല്‍ ഫോണ്‍ ബാറ്ററി ഇടക്കിടെ പണിമുടക്കുന്നതാണ് ഇത്തരമൊരു കണ്ടുപിടുത്തത്തിന് തനിക്ക് പ്രേരണയായതെന്ന് ഈഷ പറയുന്നു. നിലവില്‍ എല്‍ ഇ ഡി ലൈറ്റിലാണ് ഈ ഉപകരണം പരീക്ഷിച്ചതെങ്കിലും മൊബൈല്‍ ഫോണിനും ഇത് അനുയോജ്യമാണെന്ന് തെളിഞ്ഞതായും ഇവര്‍ പറഞ്ഞു. ആവശ്യമായ രീതിയില്‍ വളക്കാനും മറ്റും പറ്റുന്ന രീതിയിലായതിനാല്‍ ഇത് വസ്ത്രങ്ങളിലും തുണികളിലും മറ്റും ഉപയോഗിക്കാന്‍ കഴിയുമെന്നും ഈഷ പറയുന്നു.
ഏകദേശം 27ലക്ഷം രൂപയോളമാണ് ഈ കണ്ടുപിടുത്തത്തിനുള്ള ബഹുമതിയായി ഈഷക്ക് ലഭിച്ചിട്ടുള്ളത്.

LIVE NEWS - ONLINE

  • 1
    1 hour ago

    ബിഷപ്പിനെ ഉടന്‍ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കും

  • 2
    1 hour ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 3
    4 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 4
    5 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 5
    8 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 6
    9 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 7
    9 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 8
    10 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 9
    10 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി