Friday, August 17th, 2018

കോലിക്കരുത്തില്‍ ഇന്ത്യന്‍ വിജയഗാഥ

കോഹ്ലി 159 പന്തില്‍നിന്ന് 12 ബൗണ്ടറികളും രണ്ടു സിക്‌സറുകളുമടക്കം 160 റണ്‍സ് നേടി പുറത്താകാതെനിന്നു.

Published On:Feb 8, 2018 | 9:54 am

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് മൂന്നാം ജയം. യുസ്‌വേന്ദ്ര ചഹലിന്റെയും കുല്‍ദീപ് യാദവിന്റെയും കൈക്കുഴ സ്പിന്നിനു മുന്നില്‍ തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത് 124 റണ്‍സിന്. ഇന്ത്യ ഉയര്‍ത്തിയ 304 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ 179 റണ്‍സിന് എല്ലാവരും പുറത്തായി. കുല്‍ദീപ് യാദവ് 24 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് നേടിയപ്പോള്‍ 46 റണ്‍സ് വഴങ്ങിയായിരുന്നു ചാഹലിന്റെ നാലു വിക്കറ്റ് നേട്ടം. ശേഷിച്ച രണ്ടു വിക്കറ്റ് ജസ്പ്രീത് ബുംറ നേടി.
ജയത്തോടെ ഇന്ത്യ പരമ്പരയില്‍ 3-0 എന്ന ലീഡ് നേടി. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായാണ് ഇന്ത്യന്‍ ടീം തുടര്‍ച്ചയായ മൂന്ന് ഏകദിനങ്ങള്‍ വിജയിക്കുന്നത്. ആറു മത്സര പരമ്പരയില്‍ ഇന്ത്യക്ക് ഇനി പരാജയഭീതിയില്ലാതെ കളിക്കാം. 51 റണ്‍സ് നേടിയ ജെ.പി.ഡുമിനിയാണ് ദക്ഷിണാഫ്രിക്കന്‍ ടോപ് സ്‌കോറര്‍. നായകന്‍ എയ്ഡന്‍ മാര്‍ക്രം 32 റണ്‍സും ഡേവിഡ് മില്ലര്‍ 25 റണ്‍സും നേടി. മറ്റാര്‍ക്കും ഇന്ത്യന്‍ ബൗളിംഗിനെതിരേ പൊരുതാന്‍ പോലും കഴിഞ്ഞില്ല.
നേരത്തെ, നായകന്‍ വിരാട് കോഹ്ലിയുടെ ബാറ്റ് വീണ്ടും തീ തുപ്പിയപ്പോള്‍ ഇന്ത്യ മികച്ച സ്‌കോര്‍ സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സ് നേടി. 160 റണ്‍സ് നേടിയ വിരാട് കോഹ്ലിയുടെ ഇന്നിംഗ്‌സാണ് ഇന്ത്യയെ മുന്നോട്ടു നയിച്ചത്. 119 പന്തില്‍നിന്നു സെഞ്ചുറി തികച്ച കോഹ്ലി 159 പന്തില്‍നിന്ന് 12 ബൗണ്ടറികളും രണ്ടു സിക്‌സറുകളുമടക്കം 160 റണ്‍സുമായി പുറത്താകാതെനിന്നു.
കോഹ്ലിക്കു പുറമേ ഓപ്പണര്‍ ശിഖര്‍ ധവാനും ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിനെ പ്രതിരോധിക്കാനായി. ധവാന്‍ 63 പന്തില്‍ 76 റണ്‍സ് നേടി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ധവാന്‍ അര്‍ധസെഞ്ചുറി നേടുന്നത്.

 

LIVE NEWS - ONLINE

  • 1
    10 hours ago

    ഓണാവധിയില്‍ മാറ്റം; സ്‌കൂളുകള്‍ നാളെ അടയ്ക്കും

  • 2
    11 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളം 26 വരെ അടച്ചിടും

  • 3
    13 hours ago

    മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി(93) അന്തരിച്ചു

  • 4
    14 hours ago

    ഇന്ന് മരിച്ചത് 30 പേര്‍, ഉരുള്‍പൊട്ടല്‍ തുടരുന്നു

  • 5
    14 hours ago

    പ്രളയത്തില്‍ മുങ്ങി കേരളം

  • 6
    15 hours ago

    ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: വിഎസ്

  • 7
    16 hours ago

    വ്യാപാര സ്ഥാപനങ്ങളില്‍ ഇരിപ്പിട സൗകര്യം സ്വാഗതാര്‍ഹം

  • 8
    18 hours ago

    ഭയപ്പെടേണ്ട: മുഖ്യമന്ത്രി

  • 9
    19 hours ago

    150 സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി നല്‍കി കീര്‍ത്തി