Wednesday, August 21st, 2019

ട്വന്റി 20; ഇന്ത്യക്ക് ജയം പരമ്പര

ക്രുണാലാണ് കളിയിലെ താരം

Published On:Aug 5, 2019 | 9:36 am

ളോറിഡ: മഴ കളി മുടക്കിയെങ്കിലും വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യക്ക് 22 റണ്‍സ് ജയം. 20 ഓവറില്‍ ഇന്ത്യ അഞ്ചുവിക്കറ്റിന് 167 റണ്‍സെടുത്തു. വെസ്റ്റിന്‍ഡീസ് 15.3 ഓവറില്‍ നാലുവിക്കറ്റിന് 98 റണ്‍സെടുത്തുനില്‍ക്കെ മിന്നലും മഴയും വന്നതിനാല്‍ കളി ഉപേക്ഷിച്ചു. ഡെക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യയുടെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയും ഇന്ത്യ സ്വന്തമാക്കി (20). മൂന്നാം ട്വന്റി 20 ചൊവ്വാഴ്ച ഗയാനയില്‍ നടക്കും.
ഓപ്പണര്‍ രോഹിത് ശര്‍മ (51 പന്തില്‍ 67), ശിഖര്‍ ധവാന്‍ (16 പന്തില്‍ 23), വിരാട് കോലി (23 പന്തില്‍ 28) എന്നിവര്‍ മുന്‍നിരയില്‍ തിളങ്ങിയപ്പോള്‍ അവസാന ഓവറുകളില്‍ ക്രുണാല്‍ പാണ്ഡ്യ (13 പന്തില്‍ 20) സ്‌കോറിങ് നിരക്ക് ഉയര്‍ത്തി. രണ്ട് നിര്‍ണായക വിക്കറ്റുകളും വീഴ്ത്തിയ ക്രുണാലാണ് കളിയിലെ താരം

 

LIVE NEWS - ONLINE

  • 1
    2 hours ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    5 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    5 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    5 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    5 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    5 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    5 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    6 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    6 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു