Saturday, January 19th, 2019

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ വസതികളില്‍ വൈദ്യുതി വിഛേദിച്ചു

വൈദ്യുതി ബന്ധം വിഛേദിച്ചത് മനപൂര്‍വമല്ലെന്നുമാണ് പാക് വിശദീകരണം.

Published On:Jan 1, 2019 | 11:29 am

ഇസ്‌ലാമാബാദ്: ക്രിസ്മസ് ആഘോഷരാവില്‍ പാക്കിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഇ വസതികളില്‍ വൈദ്യുതി വിഛേദിച്ചതായി പരാതി. ഉദ്യോഗസ്ഥരുടെ വസതികളില്‍ നാല് മണിക്കൂറാണ് വൈദ്യുതി തടസപ്പെട്ടത്. സെക്കന്റ്് സെക്രട്ടറിയുടെ വസതിയില്‍ ഉള്‍പ്പെടെ വൈദ്യുതി തടസപ്പെടുത്തിയെന്നും ഇത് മനപൂര്‍വമുള്ള നടപടിയാണെന്നും ഇന്ത്യന്‍ ഹൈക്കമീഷന്‍ പാക് വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി എടുക്കണമെന്നും ഹൈകമീഷന്‍ ആവശ്യപ്പെട്ടു.
ഡിസംബര്‍ 25 ന് രാവിലെ ഏഴ് മുതല്‍ 10.45 വരെയാണ് നയതന്ത്ര ഉദ്യോഗസ്ഥരുടെ വസതി സ്ഥിതിചെയ്യുന്ന ഇസ്‌ലാമാബാദിലെ സ്ട്രീറ്റ് 18 ല്‍ വൈദ്യുതി വിഛേദിക്കപ്പെട്ടത്. ഇതോടെ ക്രിസ്മസ് ദിനത്തില്‍ കുടുംബാംഗങ്ങളുമായിപോലും ബന്ധപ്പെടാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ലെന്ന് ഹൈകമീഷന്‍ പരാതിയില്‍ പറഞ്ഞു. എന്നാല്‍ പാകിസ്ഥാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ വസതികളില്‍ വൈദ്യുതി ഉണ്ടായിരുന്നതായും വൈദ്യുതി ബന്ധം വിഛേദിച്ചത് മനപൂര്‍വമല്ലെന്നുമാണ് വിശദീകരണം.

LIVE NEWS - ONLINE

  • 1
    12 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    55 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    1 hour ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു