Saturday, July 20th, 2019

അഭിമാനമായി പി എസ് എല്‍ വി ഭ്രമണപഥത്തില്‍

  ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാനമായ പി എസ് എല്‍ വി 38 വിജയകരമായി ഭ്രമണപഥത്തിലെത്തി. 712 കിലോ ഭാരമുള്ള കാര്‍ട്ടോസാറ്റ് ശ്രേണിയിലെ ആറാമത്തെ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 2 അടക്കം 31 ഉപഗ്രഹങ്ങളാണ് പി എസ് എല്‍ വി 38ല്‍ ഉള്ളത്.രാവിലെ 9.29ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു വിക്ഷേപണം. നിശ്ചയിച്ച സമയമായ 23.18 മിനിറ്റു കൊണ്ടു തന്നെ ഉപഗ്രഹങ്ങളെ 505 കി മി ദൂരെയുള്ള ഭ്രമണപഥത്തിലെത്തിക്കാന്‍ കഴിഞ്ഞതായി ഐ എസ് ആര്‍ ഒ അറിയിച്ചു. പാക്കിസ്ഥാനെതിരെ നടത്തിയ സര്‍ജിക്കല്‍ … Continue reading "അഭിമാനമായി പി എസ് എല്‍ വി ഭ്രമണപഥത്തില്‍"

Published On:Jun 23, 2017 | 10:02 am

 
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാനമായ പി എസ് എല്‍ വി 38 വിജയകരമായി ഭ്രമണപഥത്തിലെത്തി. 712 കിലോ ഭാരമുള്ള കാര്‍ട്ടോസാറ്റ് ശ്രേണിയിലെ ആറാമത്തെ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 2 അടക്കം 31 ഉപഗ്രഹങ്ങളാണ് പി എസ് എല്‍ വി 38ല്‍ ഉള്ളത്.രാവിലെ 9.29ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു വിക്ഷേപണം. നിശ്ചയിച്ച സമയമായ 23.18 മിനിറ്റു കൊണ്ടു തന്നെ ഉപഗ്രഹങ്ങളെ 505 കി മി ദൂരെയുള്ള ഭ്രമണപഥത്തിലെത്തിക്കാന്‍ കഴിഞ്ഞതായി ഐ എസ് ആര്‍ ഒ അറിയിച്ചു.
പാക്കിസ്ഥാനെതിരെ നടത്തിയ സര്‍ജിക്കല്‍ സ്‌െ്രെടക്കിന് ആവശ്യമായ നിര്‍ണായകമായ വിവരങ്ങള്‍ നല്‍കിയ ഉപഗ്രഹ ശ്രേണിയാണ് കാര്‍ട്ടോസാറ്റ്. ഇതു കൂടാതെ അമേരിക്ക, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടേതടക്കം 14 രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും നൂറുല്‍ ഇസ്ലാം സര്‍വകലാശാലയുടെ ഉപഗ്രഹവും ഇന്ന് വിക്ഷേപിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.
കന്യാകുമാരി ജില്ലയിലെ തക്കല നൂറുല്‍ ഇസ്ലാം സര്‍വകലാശാല വിദ്യാര്‍ത്ഥികളാണ് പി എസ് എല്‍ വിയുടെ വിജയത്തില്‍ ഏറ്റവും സന്തോഷിക്കുന്നത്. സര്‍വകലാശാല നിര്‍മിച്ച 15 കിലോ ഭാരമുള്ള നിയോസാറ്റ് എന്ന നാനോ ഉപഗ്രഹമാണ് ഭ്രമണപഥത്തിലെത്തിയത്. ദുരന്തനിവാരണം, കൃഷി മേഖലകളിലാണ് നിയുസാറ്റിന്റെ സേവനം ലഭിക്കുക. സുനാമി ദുരന്തം സര്‍വനാശം വിതച്ചതിനെ തുടര്‍ന്നാണ് സ്വന്തമായി ദുരന്തനിവാരണത്തിന് സഹായകരമാകുന്ന ഉപഗ്രഹം നിര്‍മിക്കണമെന്ന് ആശയം സര്‍വകലാശാലയിലെ ഉടലെടുത്തത്.
പി എസ് എല്‍ വിയുടെ വിജയത്തില്‍ കേരളത്തിന് ഏറെ അഭിമാനിക്കാനുണ്ട്. പി എസ് എല്‍ വി പ്രൊജക്ട് ഡയറക്ടര്‍ ബി ഹരികുമാര്‍ തിരുവനന്തപുരം നേമം സ്വദേശിയാണ്. കൂടാതെ റോക്കറ്റിന്റെ വെഹിക്കിള്‍ ഡയറക്ടര്‍ ആര്‍ ഹട്ടണ്‍ ആലപ്പുഴ സ്വദേശിയാണ്.

LIVE NEWS - ONLINE

  • 1
    12 hours ago

    കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • 2
    13 hours ago

    മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

  • 3
    16 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 4
    16 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 5
    20 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 6
    20 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 7
    20 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 8
    20 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 9
    21 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം