Friday, July 19th, 2019

ഭാരതം വീണ്ടും മാധ്യമ അടിയന്തരാവസ്ഥയിലേക്കോ..!

രാജ്യം ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദി ആഘോഷിക്കുന്ന വേളയാണിത്. ഉരുക്കുവനിത, ദുര്‍ഗ എന്നിങ്ങനെയായിരുന്നു പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ അന്ന് വിശേഷിപ്പിച്ചിരുന്നത്. ബാങ്ക് ദേശസാല്‍ക്കരണമുള്‍പ്പെടെ പല പ്രധാന പരിഷ്‌കാരങ്ങളും രാജ്യത്ത് നിശ്ചയ ദാര്‍ഢ്യത്തോടെ നടപ്പാക്കിയ ഇന്ദിരാഗാന്ധി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രിയപുത്രികൂടിയാണ്. പക്ഷെ ആ ഭരണാധികാരി മാസങ്ങള്‍ക്കകം ഇന്ത്യയെന്നാല്‍ ഇന്ദിരയെന്നും ഇന്ദിരയെന്നാല്‍ ഇന്ത്യയെന്നുമുള്ള നിലയിലേക്ക് മാറുകയും എതിര്‍ ശബ്ദത്തെ അടിച്ചമര്‍ത്തപ്പെടുകയും ഒടുവില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപനത്തില്‍ എത്തുകയും ചെയ്തു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാള്‍ ഇറങ്ങിയ ഇന്ത്യയിലെ ദിനപത്രങ്ങളും അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന അടിയന്തരാവസ്ഥക്കെതിരെ പ്രതീകാത്മകമായി പ്രതികരിച്ചു. … Continue reading "ഭാരതം വീണ്ടും മാധ്യമ അടിയന്തരാവസ്ഥയിലേക്കോ..!"

Published On:Apr 4, 2018 | 1:39 pm

രാജ്യം ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദി ആഘോഷിക്കുന്ന വേളയാണിത്. ഉരുക്കുവനിത, ദുര്‍ഗ എന്നിങ്ങനെയായിരുന്നു പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ അന്ന് വിശേഷിപ്പിച്ചിരുന്നത്. ബാങ്ക് ദേശസാല്‍ക്കരണമുള്‍പ്പെടെ പല പ്രധാന പരിഷ്‌കാരങ്ങളും രാജ്യത്ത് നിശ്ചയ ദാര്‍ഢ്യത്തോടെ നടപ്പാക്കിയ ഇന്ദിരാഗാന്ധി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രിയപുത്രികൂടിയാണ്. പക്ഷെ ആ ഭരണാധികാരി മാസങ്ങള്‍ക്കകം ഇന്ത്യയെന്നാല്‍ ഇന്ദിരയെന്നും ഇന്ദിരയെന്നാല്‍ ഇന്ത്യയെന്നുമുള്ള നിലയിലേക്ക് മാറുകയും എതിര്‍ ശബ്ദത്തെ അടിച്ചമര്‍ത്തപ്പെടുകയും ഒടുവില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപനത്തില്‍ എത്തുകയും ചെയ്തു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാള്‍ ഇറങ്ങിയ ഇന്ത്യയിലെ ദിനപത്രങ്ങളും അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന അടിയന്തരാവസ്ഥക്കെതിരെ പ്രതീകാത്മകമായി പ്രതികരിച്ചു. പല പത്രങ്ങളും തങ്ങളുടെ എഡിറ്റോറിയല്‍ കോളം ഒഴിച്ചിട്ടു. ചില പത്രങ്ങള്‍ അവിടെ കറുപ്പ് സ്ലൈഡ് നല്‍കി അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള സര്‍ക്കാറിന്റെ വിലക്ക് വായനക്കാരെ അറിയിച്ചു.
ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ പ്രവണതക്കെതിരെ നടത്തിയ വിപ്ലവ പോരാട്ടങ്ങളും പൊടുന്നനെയുണ്ടായ ഹൈക്കോടതി വിധിയുമൊക്കെയാണല്ലോആ കറുത്ത ദിനങ്ങളിലേക്ക് ഇന്ദിര ഇന്ത്യയെ നയിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട ആ മാസങ്ങള്‍ രാജ്യത്തെ ജനാധിപത്യത്തിലെ ഒരിക്കലും മായ്ക്കാനാവാത്ത കറുത്ത അധ്യായമായി ചരിത്രം രേഖപ്പെടുത്തി. ആ അടിയന്തരാവസ്ഥക്ക് നേതൃത്വം നല്‍കിയ ഇന്ദിരാഗാന്ധിയുടെ നൂറാം പിറന്നാള്‍ വേളയില്‍ അടിയന്തരാവസ്ഥ മറ്റൊരു രൂപത്തില്‍ ഭാരതത്തെ ഗ്രസിച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി എതിര്‍ അഭിപ്രായക്കാരെ അടിച്ചമര്‍ത്തുന്ന പ്രവണത ഭരണകൂടവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരില്‍ കണ്ടുവരുന്നതിന് ചില ദൃഷ്ടാന്തങ്ങളുണ്ടായി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം വാര്‍ത്താവിതരണ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞാല്‍ മാധ്യമ പ്രവര്‍ത്തകരുടെ അംഗീകാരം എടുത്തുകളയുമെന്ന നിര്‍ദ്ദേശമാണ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. അതിന് കാരണമായി കേന്ദ്രസര്‍ക്കാര്‍ പറയുന്ന കാര്യം ഇതാണ്.
ചിലര്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ വ്യക്തിഹത്യ പ്രവണത കൂടിവരുന്നു. ഇല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ചര്‍ച്ചയാക്കി അത് സത്യമാക്കി മാറ്റുന്ന പ്രവണത നാട്ടില്‍ വര്‍ധിച്ചുവരുന്നുവെന്നാണ് ഇത്തരം ഒരു ഉത്തരവിന് പിന്നില്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചതെന്നാണ് അണിയറ സംസാരം.
ചില ഓണ്‍ ലൈന്‍ മാധ്യമങ്ങളില്‍ വന്ന വ്യാജവാര്‍ത്തകളെ ചൂണ്ടിക്കാട്ടിയാണ് ഭാരതത്തിലെ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരെയും കൂച്ചുവിലങ്ങിടുന്ന അക്രഡിറ്റേഷന്‍ റദ്ദാക്കല്‍ ഉത്തരവിറക്കിയത്. ഇത് യഥാര്‍ത്ഥത്തില്‍ മാധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരും ചിന്തകരും എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും കണ്ടത്. ഇതിനെതിരെ ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധമിരമ്പി. പത്ര പ്രവര്‍ത്തക യൂനിയന്‍ ശക്തമായി പ്രതികരിച്ചു. ഒടുവില്‍ 48 മണിക്കൂറിനുള്ളില്‍ തന്നെ ഈ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് ഇടപെടേണ്ടിവന്നു. വാര്‍ത്താവിതരണ മന്ത്രാലയം ഇറക്കിയ ഉത്തരവ് പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിര്‍ദ്ദേശിക്കേണ്ടിവന്നു.
അതെ-ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തെ അന്തരീക്ഷമല്ല ഇന്ന് രാജ്യത്തുള്ളതെന്ന് ഇന്ദ്രപ്രസ്ഥ ഭരണാധികാരികള്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ മനസ്സിലാക്കി കൊടുക്കാന്‍ ഇന്ത്യയിലെ പത്രക്കാര്‍ക്കായി. സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന ജനാധിപത്യവിരുദ്ധ നടപടിയെ എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് രാജ്യത്തെ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരും ദൃഢപ്രതിജ്ഞയെടുത്തപ്പോള്‍ ഭരണകൂടത്തിന് പിടിച്ചുനില്‍ക്കാനായില്ല. യഥാര്‍ത്ഥത്തില്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം അതിനുള്ള നടപടിയെടുക്കാനുള്ള സംവിധാനം ഇവിടെയുള്ള സ്ഥിതിക്ക് ഇത്തരമൊരു നിര്‍ദ്ദേശത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പഴയ അടിയന്തരാവസ്ഥയുടെ ദുര്‍ബോധം തന്നെയാണ്് ഇപ്പോഴത്തെ സര്‍്ക്കാറിനെ പിടികൂടിയത്. പത്രങ്ങളില്‍ കോളങ്ങള്‍ എഴുതുന്ന നിരവധി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും ഫ്രീലാന്റ് പ്രവര്‍ത്തകരുണ്ട്്. (സ്വതന്ത്ര) ഇവരുടെയൊക്കെ പേനയില്‍ നിന്നും വീഴുന്ന കടുത്ത വിമര്‍ശനങ്ങള്‍ക്ക് തടയിടാനാണ് ഇത്തരമൊരു അജണ്ട നടപ്പാക്കാന്‍ ശ്രമിച്ചത്. ജനാധിപത്യത്തിന്റെ നെടുംതൂണുകളിലൊന്നായ മാധ്യമങ്ങളെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്ന ദിനമായിരുന്നു ഇന്നലെ കടന്നുപോയത്. രാജ്യത്തെ പത്രക്കാര്‍ ഒറ്റക്കെട്ടായി അണിനിരന്നപ്പോള്‍ എഴുതാനും പറയാനുമുള്ള സ്വാതന്ത്ര്യത്തിന് ചങ്ങല പൊട്ടിച്ചെറിയാന്‍ സാധിച്ചുവെന്നത്് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സത്യനീതിയുടെ സാക്ഷ്യപത്രമാണ്.

LIVE NEWS - ONLINE

 • 1
  1 hour ago

  കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

 • 2
  2 hours ago

  സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

 • 3
  6 hours ago

  യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

 • 4
  6 hours ago

  ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

 • 5
  6 hours ago

  പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

 • 6
  6 hours ago

  ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

 • 7
  7 hours ago

  ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം

 • 8
  7 hours ago

  പശുമോഷ്ടാക്കളെന്ന് സംശയിച്ച് മൂന്ന് പേരെ തല്ലിക്കൊന്നു

 • 9
  8 hours ago

  കാമ്പസുകളില്‍ എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണം: കാനം