Saturday, July 20th, 2019

സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ സല്യൂട്ട് സ്വീകരിക്കും

പാലക്കാട്: ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ സല്യൂട്ട് സ്വീകരിക്കും. കോട്ട മൈതാനത്ത് രാവിലെ 8.30ന് ദേശീയപതാക ഉയര്‍ത്തി മന്ത്രി ആഘോഷപരിപാടികള്‍ക്കും മന്ത്രി തുടക്കം കുറിക്കും. എ.ആര്‍. പൊലീസ്, കെഎപി ലോക്കല്‍ പൊലീസ്, എക്‌സൈസ്, വാളയാര്‍ ഫോറസ്റ്റ് സ്‌കൂള്‍ ട്രെയിനീസ്, എന്‍സിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിഭാഗങ്ങള്‍ സ്വാതന്ത്ര്യദിന പരേഡില്‍ അണിനിരക്കും. മലമ്പുഴ ജവാഹര്‍ നവോദയ വിദ്യാലയത്തിലെ കുട്ടികള്‍ സാംസ്‌കാരിക പരിപാടി അവതരിപ്പിക്കും. ബാന്‍ഡ് മേളവും പരേഡിലുണ്ടാവും. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ്, … Continue reading "സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ സല്യൂട്ട് സ്വീകരിക്കും"

Published On:Aug 14, 2013 | 4:38 pm

പാലക്കാട്: ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ സല്യൂട്ട് സ്വീകരിക്കും. കോട്ട മൈതാനത്ത് രാവിലെ 8.30ന് ദേശീയപതാക ഉയര്‍ത്തി മന്ത്രി ആഘോഷപരിപാടികള്‍ക്കും മന്ത്രി തുടക്കം കുറിക്കും. എ.ആര്‍. പൊലീസ്, കെഎപി ലോക്കല്‍ പൊലീസ്, എക്‌സൈസ്, വാളയാര്‍ ഫോറസ്റ്റ് സ്‌കൂള്‍ ട്രെയിനീസ്, എന്‍സിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിഭാഗങ്ങള്‍ സ്വാതന്ത്ര്യദിന പരേഡില്‍ അണിനിരക്കും. മലമ്പുഴ ജവാഹര്‍ നവോദയ വിദ്യാലയത്തിലെ കുട്ടികള്‍ സാംസ്‌കാരിക പരിപാടി അവതരിപ്പിക്കും.
ബാന്‍ഡ് മേളവും പരേഡിലുണ്ടാവും. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്, റോട്ടറി ക്ലബ് ഓഫ് പാലക്കാട് ഈസ്റ്റ്, ഇന്നര്‍വീല്‍ ക്ലബ് ഓഫ് പാലക്കാട് ഈസ്റ്റ്, പേരൂര്‍ മഹിളാസമാജം, പേരൂര്‍ മഹിളാസമാജം വായനശാല, പേരൂര്‍ എഎസ്ബി സ്‌കൂള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പേരൂര്‍ എയ്ഡഡ് സീനിയര്‍ ബേസിക് സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഉദ്ഘാടനം എം. ഹംസ എംഎല്‍എ നിര്‍വഹിക്കും. പേരൂര്‍ മഹിളാസമാജം വായനശാല പ്രസിഡന്റ് സുലോചന ഉണ്ണിനായര്‍ അധ്യക്ഷത വഹിക്കും.
ജില്ല ഗവ. ആശുപത്രിയുടെ സഹകരണത്തോടെ പ്രമേഹബാധിതര്‍ക്കായി നടത്തുന്ന ടെലി മെഡിസിന്‍ ക്യാംപിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.സി. അശോക് കുമാര്‍ നിര്‍വഹിക്കും. 8.30ന് പതാകവന്ദനം, സ്വാതന്ത്ര്യദിനസന്ദേശം പാലക്കാട് ഫീല്‍ഡ് ഓഫിസര്‍ എന്‍.സി.ജയചന്ദ്രന്‍, മലയാള ഭാഷാസന്ദേശം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അയ്യപ്പന്‍, നിയമ സാക്ഷരതാ ഇന്നര്‍വീല്‍ ക്ലബ് ഓഫ് പാലക്കാട് ഈസ്റ്റ് പ്രസിഡന്റ് അഡ്വ. രാഖി ശശിധരന്‍, സാക്ഷരതാ സന്ദേശം ജില്ലാ സാക്ഷരതാ മിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ പി.വി. പാര്‍വതി എന്നിവര്‍ നല്‍കും.

LIVE NEWS - ONLINE

  • 1
    4 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 2
    6 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 3
    7 hours ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 4
    7 hours ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു

  • 5
    8 hours ago

    വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം

  • 6
    8 hours ago

    ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ചു: കേന്ദ്ര മന്ത്രി മുരളീധരന്‍

  • 7
    11 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 8
    11 hours ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 9
    12 hours ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി