Friday, September 21st, 2018

സ്വാതന്ത്ര്യദിനാഘോഷം; കണ്ണൂരില്‍ സുരക്ഷ ശക്തം

ഡി വൈ എസ് പി മാരുടെ നേതൃത്വത്തില്‍ സി ഐമാര്‍, എസ് ഐമാര്‍ തുടങ്ങി വനിതാ പോലീസ് ഉദ്യോഗസ്ഥരെ യൂണിഫോമിലും മഫ്ടിയിലുമായി വിന്യസിക്കും.

Published On:Aug 14, 2018 | 3:32 pm

കണ്ണൂര്‍: പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡിന്റെ സുഗമമായ നടത്തിപ്പിനായി കണ്ണൂര്‍ നഗരത്തില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍. ഡി വൈ എസ് പി മാരുടെ നേതൃത്വത്തില്‍ സി ഐമാര്‍, എസ് ഐമാര്‍ തുടങ്ങി വനിതാ പോലീസ് ഉദ്യോഗസ്ഥരെ യൂണിഫോമിലും മഫ്ടിയിലുമായി വിന്യസിക്കും. പരേഡ് പരിസരത്ത് ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡിന്റെയും ദ്രുതകര്‍മ്മ സേനയുടെയും സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെയും ഷാഡോ പോലീസിന്റെയും ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരേഡ് നടക്കുന്ന പരിസരങ്ങളില്‍ വാഹന പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല. കൂടാതെ കണ്ണൂര്‍ എയര്‍പോര്‍ട്ട്, റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, മാര്‍ക്കറ്റുകള്‍, തിയ്യറ്ററുകള്‍ തുടങ്ങി മറ്റ് പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പോലീസ് പരേഡ് ഗ്രൗണ്ടിലും നാളെ രാവിലെ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ മന്ത്രി കെ കെ ശൈലജ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. പോലീസ്, എക്‌സൈസ്, ഫോറസ്റ്റ് ഗാര്‍ഡ്‌സ്, എന്‍ സി സി, സ്‌കൗട്ട്‌സ്, സ്റ്റുഡന്റ് പോലീസ് എന്നീ വിഭാഗങ്ങള്‍ സ്വാതന്ത്ര്യദിന പരേഡില്‍ അണിനിരക്കും. തുടര്‍ന്ന് മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുത്ത് ആഘോഷപരിപാടികള്‍ വന്‍ വിജയമാക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യര്‍ത്ഥിച്ചു.

LIVE NEWS - ONLINE

  • 1
    3 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    4 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    6 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    6 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    9 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    10 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    13 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    14 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    14 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി