Sunday, September 23rd, 2018

സ്വാതന്ത്ര്യദിനാഘോഷം കണ്ണൂരില്‍ വിപുലമാക്കും

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് സാംസ്‌കാരിക പരിപാടികള്‍, ബാന്റ്‌മേളം എന്നിവ നടത്തും.

Published On:Jul 23, 2018 | 11:17 am

കണ്ണൂര്‍: എഴുപത്തൊന്നാമത് സ്വാതന്ത്ര്യദിനം ജില്ലയില്‍ വിപുലമായി ആഘോഷിക്കും. എ ആര്‍ പോലീസ്, കെ എ പി, ലോക്കല്‍ പോലീസ്, എക്‌സൈസ് സ്റ്റാഫ്, ഹോംഗാര്‍ഡ്‌സ്, എന്‍ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയവരെ ഉള്‍പ്പെടുത്തി കണ്ണൂര്‍ പോലീസ് മൈതാനിയില്‍ പരേഡ് നടക്കും. എ ആര്‍ ക്യാമ്പ് കമാന്‍ഡര്‍ പരേഡില്‍ ചുമതല വഹിക്കും.
ആഗസ്ത് 10, 11 തീയ്യതികളില്‍ വൈകീട്ട് മൂന്നരയ്ക്കും, ആഗസ്ത് 13ന് രാവിലെ 7.30നും പോലീസ് മൈതാനത്ത് പരേഡ് പരിശീലനം നടക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് സാംസ്‌കാരിക പരിപാടികള്‍, ബാന്റ്‌മേളം എന്നിവ നടത്തും. പരേഡ് റിഹേഴ്‌സല്‍, സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുന്നുവര്‍ക്ക് ലഘുഭക്ഷണം ഉറപ്പുവരുത്തും. റിഹേഴ്‌സലും പരേഡും നടക്കുമ്പോള്‍ മൈതാനത്ത് പൂര്‍ണ്ണ സജ്ജമായ മെഡിക്കല്‍ ടീമും എല്ലാ സൗകര്യങ്ങളോടുകൂടിയ ആംബുലന്‍സും സജ്ജമായിരിക്കും. പൂര്‍ണ്ണമായും പ്ലാസ്റ്റിക് ഒഴിവാക്കിയാണ് പരിപാടികള്‍ നടത്തുക. ദേശീയ പതാക ഉപയോഗിക്കുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. സ്വാതന്ത്ര്യദിനത്തില്‍ അംഗന്‍വാടികളടക്കം ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും പതാക ഉയര്‍ത്തണമെന്ന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. അടിയന്തിര സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് പോലീസ്, അഗ്നിശമന സേന എന്നിവരെ ചുമതലപ്പെടുത്തി.

 

LIVE NEWS - ONLINE

  • 1
    11 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    13 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    15 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    17 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    19 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    19 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി