Tuesday, July 16th, 2019

ഏറുന്ന ചിലവുകളും പ്രഖ്യാപനം വിഴുങ്ങുന്ന മന്ത്രിമാരും

      സംസ്ഥാനം നേരിടുന്ന അതീവ ഗുരുതരമായ സാമ്പത്തീക പ്രതിസന്ധി നമ്മുടെ മന്ത്രിമാര്‍ക്ക് അത്ര വിഷയമല്ലെന്ന തോന്നലുളവാക്കും വിധമാണ് കാര്യങ്ങളുടെ കിടപ്പ്. നിത്യനിദാന ചിലവുകള്‍ പോലും നിര്‍വ്വഹിക്കുന്ന കാര്യത്തില്‍ വന്‍ പ്രതിസന്ധികള്‍ നേരിടുകയാണെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കിയിട്ട് നാളുകളേറെയായില്ല. കഴിഞ്ഞ മാസത്തെ ശമ്പളം കൊടുക്കാന്‍ സര്‍ക്കാര്‍ ഏറെ ബുദ്ധിമുട്ടിയെന്നാണ് പൊതുവെ പറയപ്പെടുന്നത്. ശമ്പളത്തിനും മറ്റുമായി ട്രഷറിയില്‍ ബാക്കിയുണ്ടായിരുന്ന 1500 കോടി രൂപയെടുത്താണ് കാര്യങ്ങള്‍ നിര്‍വ്വഹിച്ചതെന്നും പറയപ്പെടുന്നുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തീക സ്ഥിതി അതീവഗുരുതരമായി തുടരുന്നതിനാല്‍ കടുത്ത സാമ്പത്തീക … Continue reading "ഏറുന്ന ചിലവുകളും പ്രഖ്യാപനം വിഴുങ്ങുന്ന മന്ത്രിമാരും"

Published On:Mar 5, 2014 | 5:05 pm

Indian Currency Full

 

 

 
സംസ്ഥാനം നേരിടുന്ന അതീവ ഗുരുതരമായ സാമ്പത്തീക പ്രതിസന്ധി നമ്മുടെ മന്ത്രിമാര്‍ക്ക് അത്ര വിഷയമല്ലെന്ന തോന്നലുളവാക്കും വിധമാണ് കാര്യങ്ങളുടെ കിടപ്പ്. നിത്യനിദാന ചിലവുകള്‍ പോലും നിര്‍വ്വഹിക്കുന്ന കാര്യത്തില്‍ വന്‍ പ്രതിസന്ധികള്‍ നേരിടുകയാണെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കിയിട്ട് നാളുകളേറെയായില്ല. കഴിഞ്ഞ മാസത്തെ ശമ്പളം കൊടുക്കാന്‍ സര്‍ക്കാര്‍ ഏറെ ബുദ്ധിമുട്ടിയെന്നാണ് പൊതുവെ പറയപ്പെടുന്നത്. ശമ്പളത്തിനും മറ്റുമായി ട്രഷറിയില്‍ ബാക്കിയുണ്ടായിരുന്ന 1500 കോടി രൂപയെടുത്താണ് കാര്യങ്ങള്‍ നിര്‍വ്വഹിച്ചതെന്നും പറയപ്പെടുന്നുണ്ട്.
സംസ്ഥാനത്തിന്റെ സാമ്പത്തീക സ്ഥിതി അതീവഗുരുതരമായി തുടരുന്നതിനാല്‍ കടുത്ത സാമ്പത്തീക അച്ചടക്കം വേണമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയതുമാണ്. അപ്രഖ്യാപിത നിയമനിരോധനം ഉള്‍പ്പെടെയുള്ളവ ഇതിന്റെ ഭാഗമായിരുന്നു. ജീവനക്കാരും മന്ത്രിമാരുമെല്ലാം ആര്‍ഭാടങ്ങളില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്ന വമ്പന്‍ നിര്‍ദ്ദേശങ്ങളും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. സാമ്പത്തീക ഞെരുക്കത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് പോലും വിലക്കേര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ പ്രഖ്യാപനങ്ങളെല്ലാം ജനത്തിന്റെ കണ്ണൂരില്‍ പൊടിയിടാനുള്ള തന്ത്രങ്ങളായിരുന്നെന്നാണ് ഇപ്പോഴത്തെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ ഒരു മന്ത്രി 33 ലക്ഷം രൂപാവരുന്ന ആഡംബര കാര്‍ വാങ്ങാനുള്ള തയ്യാറെടുപ്പിലാണെന്നാണ് പൊതുവെയുള്ള ശ്രുതി. പൊതുവെ മോശമല്ലാത്തകാറുകളാണ് ഇപ്പോള്‍ മന്ത്രിമാര്‍ ഉപയോഗിച്ചു വരുന്നത്. അതിനിടയിലാണ് അധിക സാമ്പത്തീക ബാധ്യതവരുത്തിവെക്കും വിധം ആഡംബര കാര്‍വാങ്ങാനുള്ള തയ്യാറെടുപ്പുകള്‍ അണിയറയില്‍ നടന്നു കൊണ്ടിരിക്കുന്നത്. ഒരു മന്ത്രിയെ പിന്തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ആഡംബര കാറിലേക്ക് നീങ്ങിയാല്‍ സംസ്ഥാനത്തിന്റെ ധനസ്ഥിതി വന്‍ ഗര്‍ത്തത്തിലേക്ക് ആഞ്ഞു പതിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ചെലവ് ചുരുക്കലിന്റെ ഭാഗമായി മന്ത്രി സഭ തീരുമാനിച്ച കാര്യങ്ങള്‍ മന്ത്രിമാര്‍ തന്നെ ലംഘിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ആഡംബര കാര്‍വാങ്ങണമെന്ന മന്ത്രിയുടെ ഉള്ളിലിരിപ്പിന് ധനവകുപ്പ് പച്ചക്കൊടി കാട്ടിയില്ലെന്നും പിന്നാമ്പുറ സംസാരമുണ്ട്.
സാമ്പത്തീക വര്‍ഷത്തിന്റെ അവസാനമാസമാണിത്. ഇനി ഏതാനും ദിവസങ്ങള്‍ കൂടി പിന്നിടുന്നതോടെ പുതിയ സാമ്പത്തികവര്‍ഷം പിറക്കും. സാധാരണ ഗതിയില്‍ മാര്‍ച്ച് മാസമാണ് നികുതി പിരിവ് ഊര്‍ജിതമാവുക. നികുതി പിരിവ് ഊര്‍ജിതമാക്കാനും ക്ഷേമനിധി ബോര്‍ഡുകളുടെ പണം ട്രഷറിയിലേക്ക് മാറ്റാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പൊതുവില്‍ ചിലവ് ഏറുന്ന മാസമാണിത്. കാരണം എല്ലാത്തരം ബില്ലുകളും ഈ മാസം തന്നെ പാസാക്കിയെടുക്കുകയും വേണം. ഈയൊരു സാഹചര്യത്തല്‍ മാര്‍ച്ച് മാസം കടുത്ത സാമ്പത്തീക ഞെരുക്കമാണ് അനുഭവപ്പെടാന്‍ പോകുന്നത്. ഈയൊരുസാഹചര്യം മുന്‍കൂട്ടികണ്ട് സര്‍ക്കാര്‍ ഖജനാവിലേക്ക് വരേണ്ട പണം പരമാവധി ശേഖരിക്കാന്‍ തീരുമാനങ്ങള്‍ നേരത്തെ കൈക്കൊണ്ടെങ്കിലും ഇതില്‍ വലിയപുരോഗതിയുണ്ടായില്ലെന്നുവേണം പറയാന്‍. നികുതിയിനത്തില്‍ പിരിഞ്ഞുകിട്ടേണ്ട 10,000 കോടി രൂപയില്‍ സിംഹഭാഗവും പിരിച്ചെടുത്താല്‍ തന്നെ സാമ്പത്തീകഞെരുക്കം വലിയൊരളവോളം പരിഹരിക്കാന്‍ സാധിക്കും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതിന് സജ്ജമാണെങ്കിലും ഇക്കാര്യത്തില്‍ എവിടെയോ ഒരു അലംഭാവം നിഴലിച്ചു നില്‍ക്കുന്നുണ്ട്. വാണിജ്യനികുതിയില്‍ 17 ശതമാനത്തന്റെ വര്‍ധനവാണ് നടപ്പ് സാമ്പത്തീകവര്‍ഷം ലക്ഷ്യമിട്ടതെങ്കില്‍ 10.2 ശതമാനം മാത്രമാണ് കൈവരിക്കാനായത്. സാധാരണ നിലയില്‍ ചെക്ക് പോസ്റ്റ് പരിശോധനയിലൂടെ വലിയൊരു സംഖ്യ സര്‍ക്കാരില്‍ മുതല്‍ കൂട്ടാവാറുണ്ട്. എന്നാല്‍ ഈയടുത്തകാലത്ത് വന്നുചേര്‍ന്ന അലംഭാവം ചെക്ക് പോസ്റ്റ് നികുതിയിനത്തിലുള്ള വരുമാനത്തെയും സാരമായി സാധിച്ചു.
സാമ്പത്തീക പ്രതിസന്ധിയെന്ന് ഉറക്കെവിളിച്ചു പറഞ്ഞവര്‍തന്നെ ആഡംബര കാര്‍ വാങ്ങാന്‍ നടക്കുന്ന ശ്രമം സംസ്ഥാനത്തിന്റെ ധനസ്ഥിതി കൂടുതല്‍ മോശമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അടിസ്ഥാന വര്‍ഗ്ഗത്തിന്റെയും മറ്റും ഉന്നമനത്തിലായി മുറവിൡയുയരുമ്പോള്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത് സാമ്പത്തീക സ്ഥിതിയാണ്. എന്നാല്‍ മന്ത്രിമാര്‍ക്കും മറ്റും അവരുടെ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ യാതൊരു കുറവുമില്ല. ഇവിടെയാണ് മന്ത്രിസഭാ യോഗതീരുമാനവും ചില മന്ത്രിമാരുടെ നിലപാടുകളും ചോദ്യം ചെയ്യപ്പെടുന്നത്.

LIVE NEWS - ONLINE

 • 1
  1 hour ago

  മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

 • 2
  3 hours ago

  ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

 • 3
  5 hours ago

  സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

 • 4
  6 hours ago

  ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

 • 5
  8 hours ago

  മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

 • 6
  10 hours ago

  കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

 • 7
  10 hours ago

  കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

 • 8
  10 hours ago

  കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

 • 9
  10 hours ago

  ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍