Friday, April 26th, 2019

ഡെങ്കിപനിയില്‍ കേരളം ഒന്നാമന്‍

            ഡെങ്കിപനിയില്‍ കേരളം ഒന്നാം സ്ഥാനത്ത്. മറ്റ് പകര്‍ച്ചവ്യാധികളിലും വന്‍ വര്‍ധന. 2013 ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഡെങ്കിപനി ബാധിച്ചത് കേരളത്തിലെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. 8000 പേര്‍ക്ക് ഡെങ്കിപനി പിടിപെട്ടു, 205 മരണവും. പകര്‍ച്ചവ്യാധികള്‍ കാരണമുണ്ടായ ആകെ മരണം 460ആണ്. 2012ല്‍ പകര്‍ച്ചവ്യാധികള്‍ പിടിപ്പെട്ടതിന്റെ ഇരട്ടിയലധികം പേരാണ് കഴിഞ്ഞവര്‍ഷം രോഗകിടക്കയിലായത്. സംസ്ഥാനം പൂര്‍ണമായും പകര്‍ച്ചവ്യാധിയുടെ പിടിയില്‍ അമര്‍ന്ന് കഴിഞ്ഞുവെന്ന് വെളിപ്പെടുത്തുന്നതാണ് ആരോഗ്യവകുപ്പ് തന്നെ പുറത്ത് വിട്ട കണക്കുകള്‍ … Continue reading "ഡെങ്കിപനിയില്‍ കേരളം ഒന്നാമന്‍"

Published On:Jan 10, 2014 | 11:07 am

Dengue Fever full

 

 

 

 

 

 

ഡെങ്കിപനിയില്‍ കേരളം ഒന്നാം സ്ഥാനത്ത്. മറ്റ് പകര്‍ച്ചവ്യാധികളിലും വന്‍ വര്‍ധന. 2013 ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഡെങ്കിപനി ബാധിച്ചത് കേരളത്തിലെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. 8000 പേര്‍ക്ക് ഡെങ്കിപനി പിടിപെട്ടു, 205 മരണവും. പകര്‍ച്ചവ്യാധികള്‍ കാരണമുണ്ടായ ആകെ മരണം 460ആണ്. 2012ല്‍ പകര്‍ച്ചവ്യാധികള്‍ പിടിപ്പെട്ടതിന്റെ ഇരട്ടിയലധികം പേരാണ് കഴിഞ്ഞവര്‍ഷം രോഗകിടക്കയിലായത്.

സംസ്ഥാനം പൂര്‍ണമായും പകര്‍ച്ചവ്യാധിയുടെ പിടിയില്‍ അമര്‍ന്ന് കഴിഞ്ഞുവെന്ന് വെളിപ്പെടുത്തുന്നതാണ് ആരോഗ്യവകുപ്പ് തന്നെ പുറത്ത് വിട്ട കണക്കുകള്‍ . ഡെങ്കിപ്പനിയാണ് നിയന്ത്രിക്കാനാകാത്ത വിധം സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്നത്. 8000 പേര്‍ക്കാണ് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഡെങ്കിബാധിച്ചത്. ഇതില്‍ 205 പേര്‍ മരിച്ചു. 2012ല്‍ 4056 പേര്‍ക്കായിരുന്നു ഡെങ്കിബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 4188പേര്‍ക്ക് കഴിഞ്ഞ വര്‍ഷം ഡെങ്കിപനി സ്ഥിരീകരിച്ചു. ഇതില്‍ 5 മരണം മാത്രമാണ് ആരോഗ്യവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. എന്നാല്‍ ഇതിന്റെ എത്രയോ ഇരട്ടിയാണ് യാഥാര്‍ത്ഥ്യം.
മാലിന്യനീക്കം നിലച്ച തലസ്ഥാന ജില്ല തന്നെയാണ് എലിപ്പനി ബാധിച്ചവരുടെ എണ്ണത്തിലും മുന്‍പില്‍ 800 പേര്‍ക്ക് എലിപ്പനി ബാധിച്ചതില്‍ 310 കേസും തിരുവനന്തപുരത്ത് നിന്ന് തന്നെ. ചെള്ള് പരത്തുന്ന പ്രത്യേക തരം പനിയായ സ്‌ക്രബ് ടൈഫസും പടര്‍ന്ന് പിടിക്കുന്നുണ്ട്. 66 പേര്‍ക്കാണ് ഈ പനി പിടിപെട്ടത്. പകര്‍ച്ചവ്യാധികള്‍ ബാധിച്ച് 460 മരണമുണ്ടായതായാണ് കണക്കുകള്‍ പറയുന്നത്. മൂന്നേകാല്‍ ലക്ഷം പേര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പകര്‍ച്ചപനി ബാധിച്ചു. ജലജന്യരോഗങ്ങളും സംസ്ഥാനത്ത് പടരുകയാണ്. 5329 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എ ബാധിച്ചതില്‍ 8 പേര്‍ മരിച്ചു. കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഹെപ്പറ്റൈറ്റിസ് എ കൂടുതല്‍. 87 പേര്‍ക്ക് കോളറ പിടിപെട്ടു. രക്തത്തിലൂടെ പകരുന്ന മഞ്ഞപ്പിത്തമായ ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച 1111 പേരില്‍ 20 മരണം സ്ഥിരീകരിച്ചു. 1337പേര്‍ക്ക് മലേറിയയും, 2975 പേര്‍ക്ക് ടൈഫോയ്ഡും ബാധിച്ചു. സ്വകാര്യആശുപ്ത്രികളിലെ കണക്കുകള്‍ കൂടിയാകുമ്പോള്‍ യാഥാര്‍ത്ഥ്യം കൂടുതല്‍ ഭയാനകമാകും.

LIVE NEWS - ONLINE

  • 1
    18 mins ago

    റാഖയില്‍ 1,600ലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടു

  • 2
    24 mins ago

    സിനിമാ ചിത്രീകരണത്തിനിടെ നടി രജിഷക്ക് പരിക്ക്

  • 3
    29 mins ago

    രാജസ്ഥാന് മിന്നും ജയം

  • 4
    42 mins ago

    ആലപ്പുഴയില്‍ വാഹനാപകടം; മൂന്നു കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു

  • 5
    12 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 6
    14 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 7
    14 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 8
    17 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 9
    19 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി