Tuesday, September 25th, 2018

ഇമ്രാന്റെ സത്യപ്രതിജ്ഞ 18ന്

ബോളിവുഡ് താരം ആമിര്‍ ഖാന്‍, മുന്‍ ക്രിക്കറ്റ് താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, നവ്‌ജോത് സിംഗ് സിദ്ധു എന്നിവര്‍ക്ക് മാത്രമാണ് ് ഇന്ത്യയില്‍ നിന്ന് ക്ഷണമുള്ളൂ.

Published On:Aug 11, 2018 | 9:48 am

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്റെ നിയുക്ത പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഈ മാസം 18ന് സത്യപ്രതിജ്ഞ ചെയ്യും. പാര്‍ട്ടി വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. തെരഞ്ഞെടുപ്പിനു ശേഷം ഉടലെടുത്ത അനിശ്ചിതത്വം നീക്കിയാണ് ഈ മാസം 18ന് ഇമ്രാന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന പ്രഖ്യാപനം എത്തിയിരിക്കുന്നത്.
ബോളിവുഡ് താരം ആമിര്‍ ഖാന്‍, മുന്‍ ക്രിക്കറ്റ് താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, നവ്‌ജോത് സിംഗ് സിദ്ധു എന്നിവര്‍ക്ക് മാത്രമാണ് സത്യപ്രതിജ്ഞ ചടങ്ങിന് ഇന്ത്യയില്‍ നിന്നും ക്ഷണമുള്ളൂ. തന്റെ ചാരിറ്റി ഫൗണ്ടേഷന്‍ നടത്തുന്ന പരിപാടിയുടെ തിരക്കിലായതിനാല്‍ സത്യപ്രതിജ്ഞക്ക് പങ്കെടുക്കില്ലെന്ന് ആമിര്‍ ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം ഇമ്രാന്റെ ക്ഷണം സ്വീകരിക്കുന്നുവെന്നും ചടങ്ങില്‍ പങ്കെടുക്കുമെന്നും പഞ്ചാബ് ക്യാബിനറ്റ് മിനിസ്റ്റര്‍ കൂടിയായ സിദ്ധു വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ സാര്‍ക് രാജ്യങ്ങളുലെ തലവന്‍മാരെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കുമെന്ന് ആദ്യം റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും പാര്‍ട്ടി വ്യത്തങ്ങള്‍ ഇത് തള്ളിക്കളയുകയായിരുന്നു.

 

LIVE NEWS - ONLINE

  • 1
    2 mins ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 2
    55 mins ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 3
    2 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 4
    2 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 5
    3 hours ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു

  • 6
    4 hours ago

    സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

  • 7
    4 hours ago

    ലൂക്ക മോഡ്രിച് ഫിഫ സൂപ്പര്‍ താരം

  • 8
    5 hours ago

    മണല്‍ കടത്ത്; ഒരാള്‍ അറസ്റ്റില്‍

  • 9
    5 hours ago

    ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് തട്ടുകട കത്തിനാശിച്ചു