Wednesday, January 23rd, 2019

ഇന്ത്യയുമായുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ തയ്യാറാണെന്ന് ഇമ്രാന്‍ ഖാന്‍

കശ്മീര്‍ പ്രശ്നം മേശയ്ക്കിരുവശവും ഇരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതുണ്ട്. ഇന്ത്യ അതിന് തയ്യാറാണെങ്കില്‍ ചര്‍ച്ചകളിലൂടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും

Published On:Jul 26, 2018 | 8:42 pm

ഇസ്ലാമാബാദ്; ഇന്ത്യയുമായുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ തയ്യാറാണെന്ന് ഇമ്രാന്‍ ഖാന്‍. കശ്മീര്‍ പ്രശ്‌നം ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ ഇന്ത്യ ഒരു ചുവട് മുന്നോട്ടു വച്ചാല്‍ പാക്കിസ്ഥാന്‍ രണ്ടു ചുവട് മുന്നോട്ട് വെയ്ക്കുമെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. ഇസ്ലാമാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
22 വര്‍ഷത്തെ പോരാട്ടത്തിനു ശേഷം രാജ്യത്തെ സേവിക്കുക എന്ന എന്റെ പ്രാര്‍ഥന സഫലമായി. പാകിസ്താനിലെ ജനാധിപത്യം ശക്തി പ്രാപിക്കുന്നതിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ് രാജ്യം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീര്‍ പ്രശ്നം മേശയ്ക്കിരുവശവും ഇരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതുണ്ട്. ഇന്ത്യ അതിന് തയ്യാറാണെങ്കില്‍ ചര്‍ച്ചകളിലൂടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും. ഉപഭൂഖഢത്തിനും ഇത് നല്ലതാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
ഇന്ത്യന്‍ മീഡിയ എന്നെ പ്രതിനിധാനം ചെയ്ത രീതിയില്‍ ദുഖിതനാണ്. ഇന്ത്യയുമായി നല്ലൊരു ബന്ധം മുന്നോട്ട് കൊണ്ട് പോവണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.

LIVE NEWS - ONLINE

  • 1
    4 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    7 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    9 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    11 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    11 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    12 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    13 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    14 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    14 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍