Monday, September 24th, 2018

വ്യാജമദ്യവും മയക്കുമരുന്നും തടയാന്‍ സ്‌ക്വാഡ്

തൊടുപുഴ: ഓണാഘോഷത്തോടനുബന്ധിച്ചു മദ്യം, മയക്കുമരുന്ന് ലഹരി പദാര്‍ഥങ്ങളുടെ വിപണനം, കടത്ത് എന്നിവ തടയുന്നതിനു തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി ജില്ലാ കലക്ടര്‍ അജിത് പാട്ടീല്‍ അറിയിച്ചു. ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട്, തൊടുപുഴ തഹസില്‍ദാര്‍മാര്‍ക്കാണു സ്‌ക്വാഡിന്റെ ചുമതല. ദേവികുളം ഡിവിഷന്‍ സ്‌ക്വാഡിന്റെ മേല്‍നോട്ടം ആര്‍ ഡി ഒയ്ക്കും ഇടുക്കി സബ് ഡിവിഷന്റേത് ഇടുക്കി സബ് കലക്ടര്‍ക്കുമാണ്. ഈ മാസം 30 വരെ പരിശോധന തുടരും. ചെക്ക് പോസക്കറ്റുകളില്‍ 24 മണിക്കൂറും ഒരു പ്രിവന്റീവ് ഓഫിസറും രണ്ട് എക്‌സൈസ് ഗാര്‍ഡുമാരും … Continue reading "വ്യാജമദ്യവും മയക്കുമരുന്നും തടയാന്‍ സ്‌ക്വാഡ്"

Published On:Sep 12, 2013 | 5:18 pm

തൊടുപുഴ: ഓണാഘോഷത്തോടനുബന്ധിച്ചു മദ്യം, മയക്കുമരുന്ന് ലഹരി പദാര്‍ഥങ്ങളുടെ വിപണനം, കടത്ത് എന്നിവ തടയുന്നതിനു തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി ജില്ലാ കലക്ടര്‍ അജിത് പാട്ടീല്‍ അറിയിച്ചു. ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട്, തൊടുപുഴ തഹസില്‍ദാര്‍മാര്‍ക്കാണു സ്‌ക്വാഡിന്റെ ചുമതല. ദേവികുളം ഡിവിഷന്‍ സ്‌ക്വാഡിന്റെ മേല്‍നോട്ടം ആര്‍ ഡി ഒയ്ക്കും ഇടുക്കി സബ് ഡിവിഷന്റേത് ഇടുക്കി സബ് കലക്ടര്‍ക്കുമാണ്. ഈ മാസം 30 വരെ പരിശോധന തുടരും. ചെക്ക് പോസക്കറ്റുകളില്‍ 24 മണിക്കൂറും ഒരു പ്രിവന്റീവ് ഓഫിസറും രണ്ട് എക്‌സൈസ് ഗാര്‍ഡുമാരും ഡ്യൂട്ടിയിലുണ്ടാകും. ചെക്ക് പോസക്കറ്റുകള്‍ വഴി കടന്നുപോകുന്ന വാഹനങ്ങളുടെ റജിസ്റ്റര്‍ നമ്പര്‍, ചരക്ക്, സമയം എന്നിവ റജിസ്റ്ററില്‍ രേഖപ്പെടുത്തും. വിശദമായ പരിശോധന നടത്തി മാത്രമേ വാഹനങ്ങള്‍ കടത്തിവിടൂ.

LIVE NEWS - ONLINE

  • 1
    16 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    17 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    20 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    22 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    23 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    23 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    2 days ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    2 days ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി