ചലച്ചിത്രമേളയില്‍ ദേശീയ ഗാനത്തോട് അനാദരവ്; 7 പേര്‍ കസ്റ്റഡിയില്‍

Published:December 12, 2016

national-anthem-in-talkies-full

 

 

 

 
തിരു: തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളക്കിടെ ദേശീയ ഗാനത്തോട് അനാദരവു കാണിച്ചതിനു ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു വനിതയടക്കമുള്ളവരാണ് അറസ്റ്റിലായത്. നിശാഗന്ധി തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ച ‘ക്ലാഷ്’ എന്ന ചിത്രം തുടങ്ങുന്നതിനു മുന്‍പ് ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കാതിരുന്ന ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് എഴുന്നേല്‍ക്കാത്തവരെ നിരീക്ഷിക്കാന്‍ കന്റോണ്‍മെന്റ് എസ്പിക്ക് ഡിജിപി ലോക്‌നാഥ് ബഹ്‌റ നിര്‍ദേശം നല്‍കിയിരുന്നു. തീയേറ്ററില്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഏഴ് പേര്‍ എഴുന്നേറ്റില്ല. സമീപത്തുണ്ടായിരുന്ന പോലീസുകാരന്‍ എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ചലച്ചിത്ര അക്കാദമിയുടെ ഭാരവാഹികളായ കമലും സിബി മലയിലും എത്തി പ്രേക്ഷകരുമായി സംസാരിച്ചെങ്കിലും അവര്‍ എഴുന്നേല്‍ക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തിയ്യറ്ററില്‍ ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാണെന്ന് ഇയ്യിടെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.