Thursday, November 15th, 2018

ഇടുക്കിയില്‍ പകര്‍ച്ച വ്യാധി

തൊടുപുഴ: മഴ കുറഞ്ഞിട്ടും ജില്ല പനിച്ചു വിറക്കുന്നു. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിലെ വിവിധ ആശുപത്രികളില്‍ ഇന്നലെ 190 പേര്‍ പനി ബാധിച്ചു ചികിത്സ തേടിയെത്തി. ഇതില്‍ 14 പേരെ കിടത്തിച്ചികിത്സ്‌ക്കു വിധേയമാക്കി. ഡെങ്കിപ്പനിയെന്നു സംശയിക്കുന്ന രണ്ടു കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ഇതോടെ ഈ വര്‍ഷം ജില്ലയില്‍ 369 പേര്‍ക്കാണു ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഓഗസ്റ്റില്‍ ജില്ലയില്‍ ആറുപേര്‍ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ജില്ലയില്‍ തൊടുപുഴയുടെ സമീപ മേഖലകളിലാണു ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ മഴ കുറഞ്ഞതോടെ … Continue reading "ഇടുക്കിയില്‍ പകര്‍ച്ച വ്യാധി"

Published On:Sep 5, 2013 | 5:36 pm

തൊടുപുഴ: മഴ കുറഞ്ഞിട്ടും ജില്ല പനിച്ചു വിറക്കുന്നു. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിലെ വിവിധ ആശുപത്രികളില്‍ ഇന്നലെ 190 പേര്‍ പനി ബാധിച്ചു ചികിത്സ തേടിയെത്തി. ഇതില്‍ 14 പേരെ കിടത്തിച്ചികിത്സ്‌ക്കു വിധേയമാക്കി. ഡെങ്കിപ്പനിയെന്നു സംശയിക്കുന്ന രണ്ടു കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ഇതോടെ ഈ വര്‍ഷം ജില്ലയില്‍ 369 പേര്‍ക്കാണു ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഓഗസ്റ്റില്‍ ജില്ലയില്‍ ആറുപേര്‍ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.
ജില്ലയില്‍ തൊടുപുഴയുടെ സമീപ മേഖലകളിലാണു ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ മഴ കുറഞ്ഞതോടെ പനിബാധിതരുടെ എണ്ണത്തില്‍ കുറവു വന്നതായാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. ഡെങ്കിപ്പനിക്കു പുറമേ മാര്‍ച്ചില്‍ കുമളി റോസാപ്പൂക്കണ്ടത്തു 11 പേര്‍ക്കു ചിക്കുന്‍ ഗുനിയ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനു പുറമേ ജില്ലയില്‍ ഈ വര്‍ഷം 16 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി മൂലമെന്നു സ്ഥിരീകരിച്ച ഒരു മരണവും സംശയിക്കുന്ന ഒരു മരണവും ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം മഞ്ഞപ്പിത്തത്തില്‍ ഹെപ്പറ്റൈറ്റിസ് എ 79 പേര്‍ക്കും ഹെപ്പറ്റൈറ്റിസ് ബി 28 പേര്‍ക്കും ആരോഗ്യവകുപ്പു സ്ഥിരീകരിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    2 mins ago

    തൃപ്തിക്ക് പ്രത്യേക സുരക്ഷയില്ല: പോലീസ്

  • 2
    14 mins ago

    മണ്ഡലകാലത്തിനായി ശബരിമല നട നാളെ തുറക്കും

  • 3
    14 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 4
    15 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 5
    17 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 6
    20 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 7
    21 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 8
    21 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 9
    21 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും