Saturday, January 19th, 2019

ഇടുക്കിയില്‍ ട്രയല്‍ റണ്‍; ഒരു ഷട്ടര്‍ തുറന്നു

പെരിയാറിന്റെ തീരത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Published On:Aug 9, 2018 | 12:42 pm

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്തതോടെ ഇടുക്കി അണക്കെട്ടില്‍ ട്രയല്‍ റണ്ണിന്റെ ഭാഗമായി ഒരു ഷട്ടര്‍ തുറന്നു. ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറാണ് 40 സെന്റീമീറ്റര്‍ ഉയര്‍ത്തിയത്. ഒരു സെന്റിമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തിയാല്‍ ഒരു ഘനമീറ്റര്‍ ജലമാണ് പുറത്തേക്ക് ഒഴുകുക. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ ചേര്‍ന്ന ഉന്നതതല യോഗമാണ് ട്രയല്‍ റണ്‍ നടത്താന്‍ അനുമതി നല്‍കിയത്.
ട്രയല്‍ റണ്‍ നടത്താനുള്ള തീരുമാനത്തെ തുടര്‍ന്ന് അടിയന്തര നടപടികളെല്ലാം കെ.എസ്.ഇ.ബി സ്വീകരിച്ചിരുന്നു. ആരും പരിഭ്രാന്തരാകേണ്ടെന്നും ട്രയല്‍ റണ്‍ മാത്രമാണ് നടത്തുന്നതെന്നും വൈദ്യുത മന്ത്രി എം.എം.മണി പറഞ്ഞു. അതേസമയം,പെരിയാറിന്റെ തീരത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 26 വര്‍ഷം മുമ്പ് 1992ലാണ് അവസാനമായി ചെറുതോണി അണക്കെട്ട് തുറന്നത്.

 

LIVE NEWS - ONLINE

  • 1
    5 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    7 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    9 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    12 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    13 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    13 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    13 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    13 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    14 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍